SignIn
Kerala Kaumudi Online
Sunday, 27 September 2026 5.15 PM IST

ലോട്ടറിക്ക് സമ്മാനമടിച്ചില്ല: കടയുടമയായ യുവതിയെ കുത്തിപരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ

READ ENGLISH VERSION

sivakumar
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ശിവകുമാർ

വയനാട്: എടുത്ത ലോട്ടറിക്ക് സമ്മാനമടിച്ചില്ലെന്ന് ആരോപിച്ച് വയനാട്ടിൽ ലോട്ടറി കടയുടമയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു. നെന്മേനി പഞ്ചായത്തിലെ നമ്പ്യാർകുന്ന് പൂങ്കാവനം ലോട്ടറി കടയുടമയായ വിനീത രജീഷിനാണ് കുത്തേറ്റത്. സംഭവത്തിൽ തമിഴ്നാട് പാട്ടവയൽ സ്വദേശിയായ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഈ ലോട്ടറി കടയിൽ നിന്ന് സ്ഥിരമായി ടിക്കറ്റുകൾ എടുക്കാറുള്ള ആളാണ് ശിവകുമാർ. എന്നാൽ ഒരിക്കൽപോലും സമ്മാനം അടിച്ചില്ലെന്നാരോപിച്ച് വിനീതയുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കത്തിനിടെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിനീതയെ കുത്തിപരിക്കേൽപ്പിച്ചു. ആക്രമണം നടക്കുന്ന സമയത്ത് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ശിവകുമാറിനെ പിടിച്ചുമാറ്റിയതിനാലാണ് വിനീത രക്ഷപ്പെട്ടതെന്നാണ് വിവരം.

ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും പരിക്കേറ്റ വിനീതയെ ഉടൻ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയം ശിവകുമാർ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

English Summary

A lottery shop owner, Vineetha Rajeesh, was stabbed in Wayanad by Sivakumar, a frequent customer. Sivakumar, reportedly intoxicated, attacked her after alleging he never won a prize from tickets bought at her shop. Vineetha sustained head and neck injuries, requiring hospitalization. Police have taken Sivakumar into custody, and an investigation into the incident is underway.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD, LOTTERY PRIZE DISPUTE, WOMAN LOTTERY SHOP OWNER STABBED, ACCUSED ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY