SignIn
Kerala Kaumudi Online
Thursday, 25 June 2026 8.51 PM IST

എ.എ.വൈ, മുൻഗണനാ വിഭാഗങ്ങൾക്ക് മൂന്ന് മാസം ഇരട്ടി ധാന്യം : ഭക്ഷ്യ മന്ത്രി

p-thilothaman

തിരുവനന്തപുരം: അന്ത്യോദയ അന്നയോജന, മുൻഗണനാ കാർഡുടമകൾക്ക് ഈ മാസവും തുടർന്നുള്ള രണ്ട് മാസങ്ങളിലും സാധാരണ വിഹിതത്തിന്റെ ഇരട്ടിയോളം ധാന്യം ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അറിയിച്ചു.

അതിലെ ആദ്യഘട്ടമാണ് ഇപ്പോൾ വിതരണം ചെയ്തത്. ഏപ്രിൽ 20 മുതൽ കേന്ദ്രത്തിൽ നിന്ന് അധികമായി ലഭിക്കുന്ന അഞ്ച് കിലോ സൗജന്യ അരിയുടെ വിതരണം ആരംഭിക്കും. കടകളിൽ എത്തിച്ച് വിതരണം ചെയ്യുന്നതിന് 97.1 കോടി രൂപ ചെലവാകും.
ലോക് ഡൗൺ പശ്ചാത്തലത്തിൽ അരിയുടെ ലഭ്യത കുറഞ്ഞതിനാലാണ് വെള്ള, നീല കാർഡുകൾക്ക് 15 കിലോ ധാന്യം നൽകാൻ തീരുമാനിച്ചത്. എഫ്.സി.ഐയിൽ നിന്ന് 22.50 രൂപ നിരക്കിൽ 50,000 മെട്രിക് ടൺ അരിയാണ് വാങ്ങുക. സംസ്ഥാനത്തെ അനാഥാലയങ്ങൾ, കോൺവെന്റുകൾ, സന്യാസ ആശ്രമങ്ങൾ തുടങ്ങിയവയ്ക്ക് ഈ മാസം സൗജന്യ അരി വിതരണം നടത്തും. മുൻഗണനാ വിഭാഗക്കാരുടെ റേഷൻ സൗജന്യമാക്കിയതു വഴി 1.31 കോടി യും മറ്റുള്ളവരുടെ റേഷൻ സൗജന്യത്തിന് 5.55 കോടിയുമാണ് സർക്കാർ ബാധ്യത. മുൻഗണനേതര വിഭാഗങ്ങൾക്ക് അധിക ധാന്യം വാങ്ങി വിതരണം ചെയ്യുന്നതിന് 132.50 കോടി രൂപ ചെലവാകും..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FREE RATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA