SignIn
Kerala Kaumudi Online
Thursday, 17 September 2026 11.10 AM IST

കിറ്റുകൾ അംഗീകരിക്കാൻ ആർ.ജി.സി.ബിയ്ക്ക് അനുമതി

covid

തിരുവനന്തപുരം : കൊവിഡ് പരിശോധനയ്ക്കുള്ള കിറ്റുകളുടെ ഗുണനിലവാരം വിലയിരുത്തി അംഗീകാരം നൽകാൻ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിക്ക് (ആർ.ജി.സി.ബി) ഐ.സി.എം.ആർ അനുമതി നൽകി. ഈ അനുമതി ലഭിക്കുന്ന കേരളത്തിലെ ആദ്യ സ്ഥാപനമാണ് ആർ.ജി.സി.ബി. ഇതോടെ സർക്കാർ, സ്വകാര്യ മേഖലയിൽ ഉൾപ്പെടെ കൊവിഡ് പരിശോധനയ്ക്കായി വികസിപ്പിക്കുന്ന റാപ്പിഡ്, ആർ.ടി.പി.സി.ആർ കിറ്റുകൾ വിലയിരുത്തി അംഗീകാരം നൽകാൻ ആർ.ജി.സി.ബിക്ക് കഴിയും. അതേസമയം ആർ.ജി.സി.ബി വികസിപ്പിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റിന് ഐ.സി.എം.ആർ അംഗീകാരം നൽകിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA