SignIn
Kerala Kaumudi Online
Wednesday, 05 August 2026 12.17 AM IST

ഇരുട്ടടി തുടരുന്നു, പെട്രോൾ, ഡീസൽ വില ഏഴാം നാളിലും കൂടി

petrol-diesel-price

കൊച്ചി: പൊതുജനത്തിന് പ്രഹരമായി തുടർച്ചയായ ഏഴാം നാളിലും എണ്ണ വിതരണ കമ്പനികൾ ഇന്ധനവില കൂട്ടി. പെട്രോളിന് (തിരുവനന്തപുരം) ഇന്നലെ 59 പൈസ വർദ്ധിച്ച് വില 76.88 രൂപയായി. ഡീസലിന് 55 പൈസ ഉയർന്ന് 70.96 രൂപയായി. ഏഴു ദിവസത്തിനിടെ പെട്രോളിന് 3.89 രൂപയും ഡീസലിന് 3.77 രൂപയുമാണ് കൂടിയത്.

മാർച്ചിലും മേയിലുമായി കേന്ദ്രം പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും എക്‌സൈസ് നികുതി കൂട്ടിയ കാരണം പറഞ്ഞാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നത്. വരും ദിവസങ്ങളിലും വില കൂട്ടിയേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PETROL, DIESEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA