SignIn
Kerala Kaumudi Online
Sunday, 13 September 2026 7.43 AM IST

പാമ്പുപിടിത്തക്കാരനായ യുവാവിന് പാമ്പു കടിയേറ്റ് ദാരുണമരണം, രക്ഷപ്പെട്ട പാമ്പിനെ വാവ സുരേഷെത്തി പിടിച്ചു

snake-bite

കൊല്ലം: പാമ്പിനെ പിടികൂടാനെത്തിയ യുവാവിന് പാമ്പു കടിയേറ്റ് ദാരുണമരണം. ശാസ്താവട്ടം, റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ സക്കീർ ഹുസൈൻ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. നാവായിക്കുളം ഇരുപത്തെട്ടാംമൈൽ കാഞ്ഞിരംവിളയിൽ പാമ്പിനെ പിടികൂടാനെത്തിയതായിരുന്നു സക്കീർ. ഇതിനിടെയാണ് മൂർഖന്റെ കടിയേറ്റത്.

അവശനായ യുവാവിന്റെ വായിൽ നിന്നും നുരയും പതയും വരുന്നത് കണ്ട് നാട്ടുകാർ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സക്കീറിനെ കൊത്തിയ ശേഷം രക്ഷപ്പെട്ട പാമ്പിനെ പിന്നീട് വാവ സുരേഷ് എത്തിയാണ് പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAVA SURESH, SNAKE MASTER, SNAKE, SNAKE BITE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA