SignIn
Kerala Kaumudi Online
Sunday, 13 September 2026 4.11 AM IST

സർക്കാർ ജീവനക്കാർക്ക് 25 %ഇടക്കാലാശ്വാസം നൽകണം: എൻ.ജി.ഒ സംഘ്

aa

തൃശൂർ:. സർക്കാർ ജീവനക്കാർക്ക് 2024 ജൂലായ് ഒന്ന് മുതൽ ലഭ്യമാകേണ്ട 12-ാം ശമ്പള പരിഷ്‌കരണം രണ്ടുവർഷം മുടങ്ങിയ സാഹചര്യത്തിൽ 25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് മൂന്ന് ദിവസങ്ങളിലായി തൃശൂരിൽ നടന്ന കേരള എൻ.ജി.ഒ സംഘ് 47-ാം സംസ്ഥാന സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കുറഞ്ഞ ശമ്പളം 40,000 രൂപയാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ് പരിഷ്‌കരിക്കുക, താഴ്ന്ന തസ്തികയിലുള്ള ജീവനക്കാരുടെ വകുപ്പ്തല പ്രമോഷൻ 40 ശതമാനം എകീകരിക്കുക, കേന്ദ്ര ജീവനക്കാർക്ക് ലഭിക്കുന്ന ചൈൽഡ് കെയർ ലീവ്, വിദ്യാഭ്യാസ അലവൻസ് എന്നിവ സംസ്ഥാന ജീവനക്കാർക്കും അനുവദിക്കുക, പെൻഷൻ പ്രായം 60 വയസാക്കുക എന്നീ പ്രമേയങ്ങളും സമ്മേളനത്തിൽ പാസാക്കി. ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.മുരളീധരൻ ഭാവിപ്രവർത്തനങ്ങൾ വിശദീകരിച്ചു.

ഭാരവാഹികൾ

എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റായി ജെ.മഹാദേവനും (അലപ്പുഴ) ജനറൽ സെക്രട്ടറിയായി എസ്.രാജേഷും (പത്തനംതിട്ട) തുടരും. മറ്റ് ഭാരവാഹികൾ: ട്രഷറർ: സജീവൻ ചാത്തോത്ത് (കണ്ണൂർ), വൈസ് പ്രസിഡന്റുമാർ: മുരളി കേനാത്ത് (പാലക്കാട്), കെ.ഗോപാലകൃഷ്ണൻ (വയനാട്), അനിത രവീന്ദ്രൻ (ആലപ്പുഴ) പി.ആര്യ (കൊല്ലം), പ്രദീപ് പുള്ളിത്തല (തിരുവനന്തപുരം), സംസ്ഥാന സെക്രട്ടറിമാർ: എസ്.വിനോദ് കുമാർ (തിരുവനന്തപുരം), കെ.രാധാകൃഷ്ണപിള്ള (കൊല്ലം), വി.വിശ്വകുമാർ (തൃശൂർ), എം.എസ്.ഹരികുമാർ (ഇടുക്കി), എസ്.അശ്വതി (പാലക്കാട്), ജോയിന്റ് സെക്രട്ടറിമാർ: പി.കെ.ഷാജി (കോഴിക്കോട്), കെ.കെ.സന്തോഷ് (കണ്ണൂർ), ടി.എസ്.ശ്രീജേഷ് (എറണാകുളം), പാക്കോട് ബിജു (തിരുവനന്തപുരം), പ്രദീപ് പാപ്പന്നൂർ (മലപ്പുറം), വനിതാ വിഭാഗം കൺവീനർ: പി.സി.സിന്ധുമോൾ (പത്തനംതിട്ട), ജോയിന്റ് കൺവീനർ: എൻ.വി.ശ്രീകല (കൊല്ലം).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA