തൃശൂർ: കൊവിഡ് കാലത്ത് രോഗപ്രതിരോധം കരുത്തുറ്റതാക്കാൻ സംസ്ഥാന ഔഷധസസ്യ ബോർഡ് വീടുകളിൽ വിതരണം ചെയ്യുന്നത് തുളസി, മഞ്ഞൾ, ഇഞ്ചി, കിരിയാത്ത്, പനിക്കൂർക്ക, തിപ്പലി, കുരുമുളക്, ആര്യവേപ്പ്, ആടലോടകം, ചിറ്റമൃത് തുടങ്ങി മുപ്പതിനായിരം ഗൃഹൗഷധികൾ
പ്രാരംഭമായി സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലും ആയിരം കുടുംബങ്ങൾക്ക് വീതം അഞ്ചിനം തൈകൾ ലഭ്യമാക്കും. അഞ്ച് സോണുകളിലായി 200 തൈകൾ വീതം . ആവശ്യക്കാരെ കൗൺസിലർമാർ വഴി കണ്ടെത്തും. കൊവിഡ് പ്രതിരോധത്തിന് കേന്ദ്ര, സംസ്ഥാന ആയുഷ് വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തൈകൾ ലഭ്യമാക്കുന്നത് തിരുവനന്തപുരം ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, തൃശൂർ ഔഷധി, മറ്റത്തൂർ ലേബർ സൊസൈറ്റി എന്നിവയാണ്.
ധനസഹായം
ലഭിക്കും
ഒൗഷധ സസ്യകൃഷിക്ക് ധനസഹായത്തിനുള്ള പദ്ധതികൾക്ക് സംസ്ഥാന ഔഷധ സസ്യബോർഡ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒൗഷധസസ്യകൃഷി (കർഷകർ, കർഷകസംഘങ്ങൾ, സൊസൈറ്റികൾ, കുടുംബശ്രീകൾ, സഹകരണസംഘങ്ങൾ) നഴ്സറി, ഔഷധസസ്യഗവേഷണം, സംരക്ഷണം തുടങ്ങിയവയ്ക്ക് സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ പഞ്ചായത്തുകൾ, മരുന്ന് നിർമ്മാണക്കമ്പനികൾ എന്നിവയ്ക്ക് പദ്ധതികൾ സമർപ്പിക്കാം. അവസാന തിയതി ആഗസ്റ്റ് 15 . വിശദവിവരങ്ങൾക്ക് : http://www.smpbkerala.org
'അടുത്ത ഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും'.
കെ.വി. ഉത്തമൻ,
സി,.ഇ.ഒ, സംസ്ഥാന ഔഷധസസ്യബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |