ടി.വി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ പ്രിയങ്കരിയായ അവതാരകയാണ് ലക്ഷ്മി. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ ലക്ഷ്മി പങ്കുവയ്ക്കുന്ന ഓരോ ഫോട്ടോയും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ മിനിട്ടുകൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അർഫാസ് ഫോട്ടോഗ്രഫി എടുത്ത ചിത്രങ്ങളിൽ മോഡേൺ ഔട്ട് ഫിറ്റിലാണ് താരം എത്തിയിരിക്കുന്നത്. റെയിൻബോ സൂപ്പർ സ്റ്റാറിന്റെ ഔട്ട് ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. അഭിലാഷ് കിച്ചുവാണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇളം ലൈറ്റിന്റെ വെളിച്ചത്തിൽ എടുത്തിരിക്കുന്ന ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. ചിന്നു ചേച്ചി അടാർ ലുക്ക് എന്നാണ് കൂടുതൽ പേരും കമന്റ് ഇട്ടിരിക്കുന്നത്. ചിന്നുവെന്നാണ് ആരാധകർ ലക്ഷ്മി നക്ഷത്രയെ വിളിക്കുന്നത്. മാർക്കോണി മത്തായി എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിൽ ലക്ഷ്മി എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |