SignIn
Kerala Kaumudi Online
Thursday, 28 January 2021 3.13 PM IST

നാളെയാണ് നാളെയാണ് തിരഞ്ഞെടുപ്പ്!

ele

പ്രചാരണത്തിന് ഇവന്റ് ഗ്രൂപ്പുകൾ

കൊല്ലം: കൊവിഡ് പ്രതിസന്ധികൾക്കിടയിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇനി താരമാവുക ഇവന്റ് ഗ്രൂപ്പുകൾ!. സ്ഥാനാർത്ഥികളുടെ പ്രചാരണം ഏറ്റെടുക്കാൻ തയ്യാറായി ചെറുതും വലുതുമായ പ്രൊഫഷണൽ ഇവന്റ് ഗ്രൂപ്പുകൾ നഗരങ്ങളിലും ഗ്രാമങ്ങളിലും സജീവമായി.

പഞ്ചായത്ത് വാർഡ് മുതൽ കോർപ്പറേഷൻ ഡിവിഷനിൽ വരെ സ്ഥാനാർത്ഥികൾക്ക് കൊവിഡ് കാലത്തെ പ്രചാരണങ്ങൾക്ക് ഇവരെ ആശ്രയിക്കേണ്ടിവന്നേക്കാം. നോട്ടീസ്, ഫ്ളക്‌സ്, പോസ്റ്റർ, ചുവരെഴുത്ത്, ബാനർ, മൈക്ക് അനൗൺസ്‌മെന്റ്, വാഹനങ്ങൾ തുടങ്ങി പ്രചാരണത്തിന്റെ പഴയ സങ്കൽപ്പങ്ങൾക്കൊപ്പം നവമാദ്ധ്യമങ്ങളിലെ ക്രിയാത്മക ഇടപെടലും ഇത്തവണ അനിവാര്യമാണ്.

ഇതെല്ലാം കൂടി നിശ്ചിത രൂപയ്‌ക്ക് ചെയ്‌ത് നൽകാമെന്നാണ് പല പ്രൊഫഷണൽ ഗ്രൂപ്പുകളുടെയും പ്രചാരണം. വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയകൾ എന്നിവിടങ്ങളിലൂടെ തങ്ങൾ നൽകുന്ന സേവനങ്ങൾ സംബന്ധിച്ച് ഇവന്റ് ഗ്രൂപ്പുകൾ പരസ്യം നൽകുന്നുണ്ട്. കഴിഞ്ഞ ലോക് സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണങ്ങളിൽ ഇടപെട്ട ഇവന്റ് ഗ്രൂപ്പുകളെ ഇത്തവണ ആദ്യം തന്നെ അങ്ങോട്ട് ബന്ധപ്പെട്ടവരും ജില്ലയിലുണ്ട്.

ആരും വായിച്ച് പോകുന്ന കിടിലൻ നോട്ടീസും പോസ്റ്ററുമൊക്കെ അച്ചടിച്ച് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ അവർ എത്തിച്ച് നൽകും. അതുമായി വീടുകയറേണ്ട ജോലി മാത്രമേ പ്രവർത്തകർക്കും സ്ഥാനാർ‌ത്ഥികൾക്കുമുള്ളൂ. വേണമെങ്കിൽ വീട് കയറി വോട്ട് അഭ്യർത്ഥിക്കാനും ഇവന്റ് ഗ്രൂപ്പുകൾ ആളെ തരും.

 മാസ്കിലുണ്ട് ചിഹ്നവും സ്ഥാനാർത്ഥിയും

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും മുൻപേ വിപണിയിൽ തിരഞ്ഞെടുപ്പ് ചിഹ്നം പതിച്ച മാസ്‌കുകൾ ട്രെൻഡായി. വൻകിട നിർമ്മാതാക്കൾ സാമ്പിളുകളുടെ ചിത്രങ്ങൾ വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കുവച്ചതോടെ ആവശ്യക്കാരുടെ ബുക്കിംഗ് തുടങ്ങി. ചുറ്റിക അരിവാൾ നക്ഷത്രം, അരിവാൾ ധാന്യക്കതിർ, കൈപ്പത്തി, താമര, ഏണി, മൺവെട്ടി മൺകോരി തുടങ്ങി വിവിധ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പതിച്ച മാസ്കുകളാണ് ഇനി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിറയുക. മുമ്പ് തിരഞ്ഞെടുപ്പ് ചിഹ്നം പതിച്ച തൊപ്പി, ബാഡ്ജ് എന്നിവയൊക്കെയായിരുന്നു തിരഞ്ഞെടുപ്പിന് ഉപയോഗിച്ചിരുന്നത്. ഇനി മുഖത്തേക്ക് നോക്കിയാൽ ആദ്യം കാണുക ചിഹ്നമായിരിക്കും.

 വോട്ട് തേടൽ പ്രൊഫഷണൽ

1. സോഷ്യൽ മീഡിയ പ്രചാരണത്തിന് തുക മുടക്കാൻ സ്ഥാനാർത്ഥികൾ തയ്യാർ

2. പുത്തൻ ആശയങ്ങളോടെ പ്രചാരണം നടത്തുന്ന ഇവന്റ് ഗ്രൂപ്പുകൾ സജീവം

3. ഒരു വാർഡിലെ മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കും പ്രചാരണം നടത്തുക ഒരേ ഇവന്റ് ഗ്രൂപ്പ്

4. വാർഡിലെ എല്ലാ വീടുകളിലേക്കും ഫോണിൽ വിളിച്ച് വോട്ട് അഭ്യർത്ഥന

5. വാട്ട്സ് ആപ്പ് സന്ദേശവും കത്തയയ്ക്കലും സജീവം

''

ഏത് തരത്തിലുള്ള പ്രചാരണത്തിനും തയ്യാറാണ്. പോസ്റ്ററും നോട്ടീസും തയ്യാറാക്കാൻ ശേഷിയുള്ളവരെ ഇതിനായി ജോലിക്കെടുത്തു. സോഷ്യൽ മീഡിയ പ്രചാരണത്തിന് വിദഗ്ദ്ധരുണ്ട്. പുതിയ തൊഴിൽ അവസരങ്ങൾ കൂടി ആവുകയാണ് തിരഞ്ഞെടുപ്പ് കാലം.

എസ്. സുജിത്ത്

ഇലക്ഷൻ ഇവന്റ് ഗ്രൂപ്പ് ഉടമ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.