SignIn
Kerala Kaumudi Online
Tuesday, 29 September 2026 4.20 AM IST

സഞ്ചാരപാത മാറ്റി ബുറേവി ചുഴലിക്കാറ്റ്: തിരുവനന്തപുരത്ത് അതീവ ജാഗ്രത; 15000 പേരെ ഒഴിപ്പിക്കും, 217 ക്യാമ്പുകൾ തുറന്നു

cyclone-burevi

തിരുവനന്തപുരം:ബുറേവി ചുഴലിക്കാറ്റിനെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ അതീവ ജാഗ്രത. നാളെ ഉച്ചയോടെ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കരുതുന്നത്. കാറ്റിന്റെ പുതിയ സഞ്ചാരപാത വർക്കലയ്ക്കും ആറ്റിങ്ങലിനും ഇടയിലാണെന്നാണ് റിപ്പോർട്ട്. 15000 പേരെ ഒഴിപ്പിക്കും. ബുറേലി പൊന്മുടി കടന്നുപോകുമെ റിപ്പോർട്ടിനെത്തുടർന്ന് ഇവിടെ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളെ ഒഴിപ്പിക്കുമൊന്നണ് റിപ്പോർട്ട്.

അപകടസാദ്ധ്യതാ മേഖലകളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കുന്നതിനായി തലസ്ഥാനത്ത് 217 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. തിരുവനന്തപുരം താലൂക്ക് പരിധിയിൽ 107 ക്യാമ്പുകളുണ്ട്. ചിറയിൻകീഴ് 33, വർക്കല 16, നെയ്യാറ്റിൻകര 20, കാട്ടാക്കട 12, നെടുമങ്ങാട് 29 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.

തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്. മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണ് ഇത് തുടരുക.തീരദേശമേഖലയിൽ ശക്തമായ കടൽ ക്ഷോഭത്തിനും സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലുണ്ട്. മീൻ പിടുത്തക്കാർ‌ക്ക് ശനിയാഴ്‌ച വരെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി അടക്കമുളള മലയോര ജില്ലകളിൽ മണിക്കൂറിൽ അറുപത് കിലോമീറ്ററിന് മുകളിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 12 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രവേശിക്കും മുമ്പ് കാറ്റിന്റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയിൽ നാശ നഷ്‌ടങ്ങൾക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 1077 എന്ന നമ്പറിൽ തിരുവനന്തപുരം കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0471 2330077, 0471 2333101 എന്നീ നമ്പറുകളിൽ തിരുവനന്തപുരം ഫയർ ഫോഴ്സ് കൺട്രോൾ റൂമിലേക്കും വിളിക്കാം. 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. പത്തനംതിട്ട ജില്ലയിൽ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ചുഴലിക്കാറ്റ് കടന്ന് പോകും വരെ ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും. വേണ്ട മുൻകരുതലും ജാഗ്രതയും എടുക്കാൻ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും പ്രചാരണത്തിനും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CYCLONE BUREVI: EXTREME CAUTION IN THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA