SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.47 AM IST

കാത്തിരിപ്പിനൊടുവിൽ ആദ്യ 'ബെസ്' റെഡി

READ ENGLISH VERSION
mulleriya

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രതിവിധിയായി നടപ്പാക്കുന്ന ബെസ് (ബാറ്ററി എനർജി സ്‌റ്റോറേജ്) പദ്ധതിയിലെ ആദ്യത്തേത് പൂർത്തിയായി. കാസർകോട് മുള്ളേരിയയിലാണ് 15 മെഗാവാട്ട് വൈദ്യുതി ശേഖരിച്ച് രാത്രി പീക്ക് സമയം 4 മണിക്കൂർ വരെ വിതരണം ചെയ്യാവുന്ന സംവിധാനം പൂർത്തിയായത്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി അനുമതി നൽകിയാൽ ഉടൻ പരീക്ഷണാർത്ഥം വൈദുതി കടത്തിവിട്ട് സ്‌റ്റോറേജ് പ്രക്രിയ ആരംഭിക്കും. കെ.എസ്.ഇബി സബ് സ്‌റ്റേഷനോട് ചേർന്നുള്ള ഒരേക്കർ സ്ഥലത്താണ് ബെസ് സജ്ജമാക്കിയത്. 70 കോടിയോളം രൂപയാണ് നിർമ്മാണ ചെലവ്. ഒപ്പേറ എനർജിക്കാണ് നിർമ്മാണ ചുമതല.

ആഭ്യന്തര വൈദ്യുതിയിൽ

വഴിത്തിരിവ്
സോളാർ വൈദ്യുതിയിൽ വൻ മുന്നേറ്റം നടത്തുന്ന കേരളത്തിന് രാത്രി ആവശ്യത്തിന് സ്‌റ്റോറേജ് സംവിധാനമില്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് ആറിടങ്ങളിൽ ബെസ് സ്ഥാപിക്കാൻ തീരുമാനിച്ചത്.

മൈലാട്ടി (125 മെഗാവാട്ട്), ശ്രീകണ്ഠാപുരം (40 മെഗാവാട്ട്), അരീക്കോട്(30 മെഗാവാട്ട്), പോത്തൻകോട് (40 മെഗാവാട്ട്), ബ്രഹ്‌മപുരം (250 മെഗാവാട്ട്) എന്നിവയാണ് യാഥാർത്ഥ്യമാകാനുള്ള പദ്ധതികൾ. മൈലാട്ടിയിൽ ബാറ്ററി എത്താനുണ്ട്. മറ്റ് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി. മറ്റിടങ്ങളിൽ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. ആറ് ബെസ് ബദ്ധതികളും പ്രവർത്തനസജ്ജമാകുന്നതോടെ 500 മെഗാവാട്ട് വൈദ്യുതി പീക്ക് സമയം 4 മണിക്കൂർ വരെ വിതരണം ചെയ്യാനാകും. മന്ത്രി സണ്ണി ജോസഫ് പദ്ധതി പ്രദേശങ്ങളിൽ നേരിട്ടെത്തുകയും പ്രവർത്തനം വിലയിരുത്തുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA