SignIn
Kerala Kaumudi Online
Sunday, 04 October 2026 8.22 PM IST

ഹോളി കൗ (വിശുദ്ധ പശു) നാളെ റിലീസ്

holly-cow

വനിതാ സംവിധായിക ഡോ.ജാനറ്റ്.ജെ കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം 'ഹോളി കൗ' 5ന് റിലീസ് ചെയ്യും. ദൈവിക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ബിജു.കെ.ആർ ആണ് ഹോളി കൗവിന്റെ നിർമ്മാണം. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് ഹോളി കൗ 16 ദേശീയ അന്തർ ദേശീയ പുരസ്കാരങ്ങൾ ഇതിനോടകം നേടിയിട്ടുണ്ട്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഡോ. ജാനറ്റാണ്. ഒരു സ്ത്രീയുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നിഗൂഢതകളും ആകുലതകളും നിറഞ്ഞ സ്ത്രീ സമൂഹത്തിന്റെ ആത്മാവിലേക്കുള്ള ഒരു തീർത്ഥ യാത്രയാണ് ഹോളി കൗ എന്ന് സംവിധായിക ഡോ. ജാനറ്റ് പറഞ്ഞു. സ്ത്രീയുടെ സ്വകാര്യതകളും ലൈംഗിക ജീവിതവും ഒക്കെ ചിത്രം ഒപ്പിയെടുക്കുന്നുണ്ട്. ഓരോ സ്ത്രീയും ഉത്തരം കിട്ടാത്ത കടങ്കഥയാണ്. സമുദ്രത്തിൽ മുങ്ങിക്കിടക്കുന്ന മഞ്ഞുമല പോലെ തന്നെയാണ് സ്ത്രീയുടെ ജീവിതം. കുറച്ച് ഭാഗം മാത്രമേ നാം കാണുന്നുള്ളൂ. ഡോ ജാനറ്റ് പറഞ്ഞു. ഹോളി കൗ പച്ചയായ സ്ത്രീജീവിതത്തിന്റെ നേർസാക്ഷ്യമാണെന്നും ഒന്നും മറച്ചുപിടിക്കുന്നില്ലെന്നും സംവിധായിക പറഞ്ഞു. ജാനറ്റ് ഒരുക്കിയ റെഡ് കാർപ്പെറ്റ്, ദി ഡേ റിപ്പീറ്റ്സ്, ഗ്രീൻ ഗ്ര്യൂ, ഹൊറർ ഡോക്യുമെന്ററിയായ രാമേശ്വരി, വിൻഡോ ട്വന്റി 20 എന്നീ ഡോക്യുമെന്ററികളും ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. ക്യാമറ: സോണി, സംഗീതം: അർജ്ജുൻ ദിലീപ്, എഡിറ്റർ: അമൽ, അസോസിയേറ്റ് ഡയറക്ടർ: രോഹിത്, സൗണ്ട്: തസീം റഹ്മാൻ, ഗൗതം ഹെബ്ബാർ, മേക്കപ്പ്: ലാലു കുറ്റിയാലിട, അസിസ്റ്റന്റ് ഡയറക്ടർ: മുസ്തഫ, പി.ആർ.ഒ: പി.ആർ.സുമേരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY