SignIn
Kerala Kaumudi Online
Friday, 02 October 2026 4.52 PM IST

16 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങൾ പിടികൂടി

malayinkil

മലയിൻകീഴ് : മലയിൻകീഴ് പൊലീസ് വാഹന പരിശോധനയ്ക്കിടെ 16 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇന്നലെ വൈകുന്നേരം വിളവൂർക്കൽ സ്കൂളിന് സമീപത്തുനിന്നാണ് കാറിൽ ചാക്കുകളിലാക്കിയ ഹാൻസ്, പൂൾ, ശംബു എന്നിവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നേമം ഇടയ്ക്കോട് സ്വദേശി എം. ഷംസുദ്ദീനെ(55) കസ്റ്റഡിയിലെടുത്തു. എസ്.ഐ രാജേന്ദ്രന്റെ നേതൃത്വത്തിൽ എ.എസ്.ഐ നജീബ്, അഭിലാഷ്, ജയശങ്കർ എന്നിവരാണ് ഷംസുദ്ദീനെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ കളിയിക്കാവിളയിൽ നിന്ന് മൊത്തവ്യാപാരത്തിന് വാങ്ങിയതാണെന്നും ആവശ്യക്കാർക്ക് ജില്ലയിലെ വിവിധ കടകളിൽ കൊടുക്കുന്നുണ്ടെന്നും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL