തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. മന്ത്രി കെ എം ഷാജിയെ തടഞ്ഞതിൽ കേസെടുത്തില്ല. കേസ് എടുക്കേണ്ടെന്ന് മന്ത്രി അറിയിച്ചതോടെയാണ് അത് ഒഴിവാക്കിയത്.
അതേസമയം, യൂത്ത് കോൺഗ്രസ് അതിക്രമത്തിലും പൊലീസ് നടപടിയിലും ഇന്ന് എസ്എഫ് സംസ്ഥാന വ്യാപക പ്രതിഷേധവും പഠിപ്പ് മുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ പാളയം യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപത്തുനിന് ആരംഭിച്ച ഏജീസ് ഓഫീസ് മാർച്ചിന്റെ തുടക്കത്തിലുണ്ടായ നേരിയ സംഘർഷമാണ് പിന്നീട് രൂക്ഷമായത്. രാത്രി എട്ടുമണിയോ ടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാളയത്ത് എത്തിയത്. പന്തം കൊളുത്തി പ്രകടനത്തിനു അവർ തയ്യാറെടുക്കുന്നതിനിടെ മെൻസ് ഹോസ്റ്റലിൽ നിന്ന് കല്ലേറ് ഉണ്ടായി. യൂത്ത് കോൺഗ്രസ് തിരിച്ചും കല്ലേറ് നടത്തി. ഇതിനിടയിൽ ചില പ്രവർത്തകർ കത്തിച്ച പന്തം ഹോസ്റ്റൽ പരിസരത്തേക്ക് വലിച്ചെറിഞ്ഞു.
നേതാക്കൾ ഇടപെട്ട് ശാന്തമാക്കിയതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനമായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പോയി. തിരികെ എത്തിയ പ്രവർത്തകർ മെൻസ് ഹോസ്റ്റലിലേക്ക് പ്രകടനം നടത്തിയതോടെ വീണ്ടും സംഘർഷമായി. ഹോസ്റ്റലിന് അകത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരും തിരികെ എസ്.എഫ്.ഐ പ്രവർത്തകരും കല്ലേറ് നടത്തി. മെൻസ് ഹോസ്റ്റലിന് മൂന്നിൽ ഉണ്ടായിരുന്ന പൊലീസിനെ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അകത്ത് കടക്കാൻ ശ്രമിച്ചു. ഇത് തടയാൻ സാധിക്കാതെ വന്നതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഒട്ടേറെ തവണ കണ്ണീർവാതകം പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. ഇതിനിടയിൽ മെൻസ് ഹോസ്റ്റലിലേക്ക് പൊലീസ് കടക്കാൻ ശ്രമിച്ചതോടെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പിന്നാലെ പൊലീസ് ലാത്തി ചാർജ്ജ് നടത്തി. ഇതിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
Police have registered two cases against Youth Congress and SFI workers following a clash in Thiruvananthapuram. The confrontation reportedly occurred near the University hostel during a Youth Congress march demanding the resignation of Chief Election Commissioner Gyanesh Kumar. Police used tear gas and later resorted to a lathi charge to control the situation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |