തമിഴിൽ സൂപ്പർ ഹിറ്റായ വിക്രംവേദയുടെ ബോളിവുഡ് റീമേക്കിൽ നിന്ന് ഹൃത്വിക് റോഷൻ പിൻമാറിയതായി റിപ്പോർട്ട്. തമിഴിൽ വിജയ് സേതുപതി അവതരിപ്പിച്ച വേദ എന്ന അധോലോക നായകനെയാണ് ഹിന്ദി പതിപ്പിൽ ഹൃത്വിക് അവതരിപ്പിക്കാനിരുന്നത്. കഥാപാത്രത്തിന്റെ സിനിമയിലെ സാന്നിധ്യം സംബന്ധിച്ചുള്ള ആശയക്കുഴപ്പം കാരണമാണ് ഹൃത്വിക് പിന്മാറിയതെന്നാണ് വാർത്തകൾ.
തമിഴിൽ മാധവൻ അവതരിപ്പിച്ച വിക്രം എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ ഹിന്ദിയിൽ സെയ്ഫ് അലിഖാനാനെത്തുന്നത്. ഹൃതിക് നേരത്തെ തന്നെ ഏറ്റെടുത്തിരുന്ന ചില വമ്പൻ പ്രൊജക്ടുകൾ പൂർത്തിയാക്കേണ്ടതിനാലാണ് പിൻമാറ്റമെന്നും വാർത്തകളുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് വിക്രം വേദ റീമേക്ക് പ്രീ പ്രൊഡക്ഷനും ഷൂട്ടും നീളുകയായിരുന്നു. ഇതും പിൻമാറ്റത്തിന് കാരണമായി. തമിഴിൽ വിക്രം വേദയൊരുക്കിയ ഗായത്രി പുഷ്കർ ടീമാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത വാർ ആണ് ഹൃത്വിക്കിന്റെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. ടൈഗർ ഷറോഫിനൊപ്പം ഹൃത്വിക് എത്തിയ ചിത്രം ബ്ലോക്ക് ബസ്റ്ററായിരുന്നു. സിദ്ധാർത്ഥിനൊപ്പമാണ് ഹൃത്വിക്കിന്റെ അടുത്ത സിനിമയും. ദ നൈറ്റ് മാനേജർ ഹിന്ദി റീമേക്കിൽ നിന്ന് ഹൃത്വിക് റോഷൻ പിൻമാറിയതും അടുത്തിടെ വാർത്തയായിരുന്നു. സിദ്ധാർത്ഥ് ആനന്ദ് ചിത്രം ഫൈറ്റർ പൂർത്തിയാക്കിയശേഷം ക്രിഷ് നാലാം ഭാഗത്തിലാണ് ഹൃത്വിക് ജോയിൻ ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |