SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.43 PM IST

ദൂരദർശൻ കേന്ദ്രം സിനീയർ എൻജിനിയർ വീട്ടിൽ മരിച്ച നിലയിൽ

satheesh-kumar

തിരുവനന്തപുരം: കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിലെ സിനീയർ എൻജിനിയറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കവടിയാർ കൈരളി നഗർ കെ.എൻ.ആർ.എ ബി-17ൽ ബി. സതീഷ് കുമാറിനെയാണ് (56) മണ്ണന്തല എസ്.എൻ നഗറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ ഭക്ഷണവുമായെത്തിയയാളാണ് മരണവിവരം പൊലീസിനെ അറിയിച്ചത്.

സതീഷ്‌കുമാർ ഇവിടെ താമസമാക്കിയിട്ട് ഒന്നരമാസമേ ആയിട്ടുള്ളുവെന്ന് അയൽവാസികൾ പറഞ്ഞു. എട്ടുവർഷമായി ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ഇയാൾ കടുത്ത മദ്യപാനിയായിരുന്നെന്നും പൊലീസ് പറയുന്നു. മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം.

മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ഉദയശ്രീ. മക്കൾ:ഗൗതമി എസ്. കുമാർ, രാഹുൽ എസ്.കുമാർ, രോഹിത് എസ്.കുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA