SignIn
Kerala Kaumudi Online
Saturday, 18 July 2026 9.39 AM IST

18 പേരെ പരിശോധിച്ചപ്പോൾ 15 പേര്‍ക്ക് കൊവിഡ്, അതിരപ്പിള്ളിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 83.33 ശതമാനം, തെറ്റുപറ്റിയെന്ന് അധികൃതർ

covid-test

തൃശൂർ: അതിരപ്പിള്ളി പഞ്ചായത്തിൽ നടത്തിയ കൊവിഡ് പരിശോധനയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 83.33 ശതമാനത്തിലേക്കെത്തി. സംസ്ഥാന വാർ റൂമിൽ കിട്ടിയ കണക്കുകൾ പ്രകാരം ഇവിടെ പതിനെട്ട് പേരെ പരിശോധിക്കുമ്പോൾ പതിനഞ്ച് പേർ പോസിറ്റീവാകുന്നു. വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് പരിശോധന നടന്നത്.

അതേസമയം വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് എന്റർ ചെയ്തപ്പോൾ തെറ്റുപറ്റിയെന്നാണ് കുടുംബാരോഗ്യ കേന്ദ്രത്തിലെ അധികൃതർ പറയുന്നത്.നാൽപത്തിനാല് പേരെ പരിശോധിച്ചു. പതിനഞ്ച് പേരിൽ മാത്രമാണ് രോഗം കണ്ടെത്താനായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനം മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി.

സർക്കാർ കണക്കുകൾ പുറത്തുവിട്ടപ്പോഴാണ് തെറ്റുപറ്റിയ വിവരം പുറത്തറിയുന്നത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ജില്ലയിലെ 11 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിനു മുകളിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID 19, TEST POSITIVITY RATE, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA