SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.06 AM IST

സുധാകരൻ ഞായറാഴ്ച ചുമതലയേൽക്കും

k-sudhakaran

13ന് 11.30ന് മുമ്പ് ശുഭമെന്ന് ജ്യോത്സ്യരുടെ ഉപദേശം

തിരുവനന്തപുരം:കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ 13 ന് ഞായറാഴ്ച പകൽ 11.30 നു മുമ്പ് ചുമതലയേൽക്കും. ഈ ദിവസവും സമയവും ശുഭമാണെന്ന് ആലപ്പുഴയിലെ ഒരു ജോത്സ്യരാണ് നിർദ്ദേശിച്ചത്.

രോഹിണി നക്ഷത്രത്തിൽ പിറന്ന സുധാകരന് പുണർതം നക്ഷത്രം വരുന്ന ഞായറാഴ്ചയാണ് നല്ല ദിവസമെന്ന് ജോത്സ്യർ നിർദ്ദേശിക്കുകയായിരുന്നു. അന്ന് തീയതി 13 ആയത് യാദൃച്ഛികം.

എന്തിനും തുടക്കം കുറിക്കും മുമ്പ് ജോത്സ്യരുടെ ഉപദേശം സുധാകരൻ തേടാറുണ്ട്. പ്രവൃത്തി ദിവസം ചുതമലയേൽക്കാനായിരുന്നു താത്പര്യം. ഇന്നലെ സ്വദേശമായ കണ്ണൂരിലെത്തിയ സുധാകരൻ ഞായറാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തും.

ഇന്നലെ സുധാകരൻെറ 73 ാം പിറന്നാളായിരുന്നു. 1948 ജൂൺ 7 നാണ് ജനനമെങ്കിലും ജന്മനക്ഷത്രം ഇടവത്തിലെ രോഹിണിയായ ഇന്നലെയായിരുന്നു. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം മുതൽ കണ്ണൂരിലെ പ്രധാന ക്ഷേത്രങ്ങളിൽ വരെ സുധാകരൻെറ പേരിൽ പ്രത്യേക വഴിപാടുകൾ നടത്തി.

കൊവിഡിൻെറ പശ്ചാത്തലത്തിൽ കൂടുതൽ ആളും ആരവവുമില്ലാതെ ചുമതലയേൽക്കാനാണ് ആഗ്രഹമെങ്കിലും കോൺഗ്രസ് പ്രവർത്തകർ ആ നിമിഷം ആവേശോജ്ജ്വലമാക്കാൻ ഒരുങ്ങുകയാണ്. പുതിയ പ്രസിഡന്റിനെ വരവേൽക്കാൻ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനും ത്രിവർണം അണിഞ്ഞ് ഒരുങ്ങുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA