SignIn
Kerala Kaumudi Online
Tuesday, 15 September 2026 11.54 AM IST

കൊവിഡ്: 7,499 രോഗികൾ, 94 മരണം

jj

 ചികിത്സയിലുള്ളവർ ഒരു ലക്ഷത്തിൽ താഴെയായി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൽ ആശ്വാസകരമായ കുറവ്. ഇന്നലെ 7,499 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ൽ താഴെയായി. ഇന്നലെ 9.63 ശതമാനമാണ് ടി.പി.ആർ. 94 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 12,154 ആയി. അതേസമയം, ചികിത്സയിലുള്ളവർ ഒരുലക്ഷത്തിൽ താഴെയായി. 99,693 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 6,835 പേർ സമ്പർക്കരോഗികളാണ്. 529 പേരുടെ ഉറവിടം വ്യക്തമല്ല. 47 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവർ. 38 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 13,596 പേർ രോഗമുക്തി നേടി.

തലസ്ഥാനം മുന്നിൽ

രോഗവ്യാപനത്തിൽ തിരുവനന്തപുരമാണ് ഇന്നലെയും മുന്നിൽ. ജില്ലയിൽ 963 പേരാണ് രോഗബാധിതരായത്. എറണാകുളം 926, തൃശൂർ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂർ 434, കാസർകോട് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥിതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA