SignIn
Kerala Kaumudi Online
Thursday, 22 October 2026 5.57 AM IST

ട്രാവു എഫ് സി  മിഡ്‌ഫീൽഡർ കൃഷ്ണാനന്ദ ഇനി ഗോകുലത്തിനു വേണ്ടി ബൂട്ടണിയും, കരാർ ഒപ്പിട്ടു

gokulam

കോഴിക്കോട്: ഗോകുലം കേരള എഫ് സി ട്രാവു എഫ് സിയുടെ മിഡ്‌ഫീൽഡർ കൃഷ്ണനന്ദയുമായി കരാറിലെത്തി. കഴിഞ്ഞ രണ്ടുവർഷവും മണിപ്പൂർ ക്ലബായ ട്രാവു എഫ് സിക്കു വേണ്ടി ഐ ലീഗ് കളിച്ചിട്ടുണ്ട് ഇരുപത്തിയഞ്ചു വയസുള്ള കൃഷ്നാനന്ദ.

മണിപ്പുർ ക്ലബ്ബിനു വേണ്ടി കൃഷ്ണാനന്ദ വലതു-ഇടതു വിങ്ങുകളിലും, മദ്ധ്യനിരയിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട്. കൂടാതെ രണ്ടു സീസണിൽ മൂന്നു ഗോളും രണ്ടു അസിസ്റ്റും നേടിയിട്ടുണ്ട്. ഗോകുലത്തിന്റെ ഇറ്റാലിയൻ പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അന്നീസയുടെ ആക്രമണ ഫുട്ബാളിന് അനുയോജ്യമായ കളിക്കാരനാണ് കൃഷ്ണാനന്ദ.

"ഐ ലീഗ് ചാമ്പ്യന്മാരുടെ കൂടെ കളിക്കുവാൻ കഴിയുന്നതിൽ വളരെയധികം സന്തോഷം ഉണ്ട്. ഗോകുലത്തിനു ഒപ്പം ചേർന്ന് കൂടുതൽ കിരീടങ്ങൾ നേടുവാൻ കഴിയുമെന്നാണ് കരുതുന്നത്," കൃഷ്ണാനന്ദ പറഞ്ഞു. "കഴിഞ്ഞ രണ്ടു വർഷമായി ഞങ്ങൾ കൃഷ്ണാനന്ദയുടെ കളി വീക്ഷിക്കുന്നുണ്ടായിരുന്നു. ഗോകുലത്തിന്റെ കേളി ശൈലിക്ക് അനിയോജ്യമായ കളിക്കാരനാണ് കൃഷ്ണനന്ദ," ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, GOKULAM KERALA FC, KERALA FOOTBALL, AIFF, I-LEAGUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360