
സോവിമ: നാഗാലാൻഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ പുറത്താകാതെ 400 റൺസ് നേടി മിസോറാം ബാറ്റർ ചിന്മയ് സുതർ. രഞ്ജിയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ് ചിന്മയ് കുറിച്ചത്. 517 പന്തുകളിൽ 46 ഫോറുകളും 7 സിക്സുകളുമടക്കമാണ് ചിന്മയ് 400 റൺസടിച്ചത്.
രഞ്ജിയിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന്റെ റെക്കാഡ് മഹാരാഷ്ട്ര ബാറ്റർ ബി.ബി. നിംബാൽക്കറുടെ പേരിലാണ്. 1948-49 സീസണിൽ കത്തിയവാറിനെതിരെ 443 റൺസാണ് അദ്ദേഹം അടിച്ചിരുന്നത് . 2022-23 സീസണിൽ അസമിനെതിരേ മുംബയ് ബാറ്റർ പൃഥ്വി ഷാ 379 റൺസെടുത്തിരുന്നു.ഈ സ്കോർ മറികടന്നാണ് ചിന്മയ് സുതർ രഞ്ജിയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറെന്ന റെക്കാഡിലെത്തിയത്.
നാഗാലൻഡിനെതിരായ മത്സരത്തിൽ മിസോറാം ആദ്യ ഇന്നിംഗ്സിൽ 581/9 എന്ന സ്കോറിൽ ഡിക്ളയർ ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |