SignIn
Kerala Kaumudi Online
Friday, 18 September 2026 5.22 AM IST

പിഎഫ് വിതരണം: ആശങ്ക വേണ്ടെന്ന് കെ.എസ്.ആർ.ടി.സി

ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വിരമിക്കുന്നവർക്കുള്ള പി.എഫ് ആനുകൂല്യങ്ങൾ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് നൽകി വരുന്നതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. സർവീസിൽ നിന്നു വിരമിക്കുന്നതിന് 6 മാസം മുമ്പ് പി.എഫ് തുക ലഭിക്കുന്നതിന് അപേക്ഷിക്കാം. എന്നാൽ യഥാസമയം അപേക്ഷ സമർപ്പിക്കാത്തതും, ലോക്ക്‌ഡൗണും കാരണവുമാണ് തുക വിതരണം ചെയ്യുന്നതിന് നേരിയ കാലതാമസം നേരിട്ടത്. ഇത് പരിഹരിച്ച് ആനുകൂല്യം ലഭിക്കാത്തവർക്ക് ഉടൻ നൽകുമെന്ന് വാർത്തക്കുറിപ്പിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA