SignIn
Kerala Kaumudi Online
Saturday, 19 September 2026 11.39 AM IST

'സ്‌നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കയ്ക്ക് എന്റെ പിറന്നാൾ ഉമ്മ; ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്'

mohanlal-mammootty

പ്രിയപ്പെട്ട 'ഇച്ചാക്കയ്ക്ക്' പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ. ഈ ദിവസം തനിക്കും ആഘോഷിക്കാനുള്ളതാണെന്നും, ഇത് തന്റെ ജ്യേഷ്ഠ സഹോദരന്റെ പിറന്നാളാണെന്നും ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ഫേസ്ബുക്ക് വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

'പ്രിയപ്പെട്ട ഇച്ചാക്കാ ജന്മദിനാശംസകൾ...ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം ഇതെന്റെ കൂടി ജ്യേഷ്ഠ സഹോദരന്റെ പിറന്നാളാണ്. സഹോദര നിർവിശേഷമായി വാത്സല്യം കൊണ്ട്, ജ്യേഷ്ഠ തുല്യമായ കരുതൽ കൊണ്ട് ജീവിതത്തിലെയും പ്രൊഫഷണൽ ജീവിതത്തിലെയും എല്ലാ ഉയർച്ച താഴ്ചകളിലും, സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിദ്ധ്യമാണ് എനിക്ക് മമ്മൂക്ക. അദ്ദേഹത്തിന്റെ ജന്മനാൾ ഞാനും എന്റെ കുടുംബവും ഒപ്പം ആഘോഷിക്കുന്നു.'-മോഹൻലാൽ പറഞ്ഞു.

ചെയ്യാനിരിക്കുന്ന വേഷങ്ങൾ ചെയ്തവയേക്കാൾ മനോഹരമാണെന്നാണ് താൻ കരുതുന്നതെന്നും, ഇച്ചാക്കയിൽ നിന്നും ഇനിയും നല്ല കഥാപാത്രങ്ങളും മികച്ച സിനിമകളും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നെന്നും മോഹൻലാൽ പറഞ്ഞു. സ്‌നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കയ്ക്ക് എന്റെ പിറന്നാൾ ഉമ്മ എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL, MAMMOOTY, MAMMOOTTY BIRTHDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY