SignIn
Kerala Kaumudi Online
Friday, 25 September 2026 11.13 AM IST

കോഴിക്കോട്ടെ കൂട്ടമാനഭംഗം; രണ്ട് പ്രതികൾ കൂടി പിടിയിൽ, ലോഡ്ജ്  നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കുന്നു

nijas-suhail

കോഴിക്കോട്: ചേവായൂരിൽ വിവാഹമോചിതയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. അത്തോളി സ്വദേശികളായ നിജാസ്, സുഹൈൽ എന്നിവരാണ് പിടിയിലായത്. ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.


കേസിൽ അത്തോളി സ്വദേശികളായ കോളിയോട്ടുതാഴം കവലയിൽ മീത്തൽ വീട്ടിൽ കെ.എ.അജ്നാസ് (36), ഇടത്തിൽതാഴം നെടുവിൽപൊയിൽ വീട്ടിൽ എൻ.പി.ഫഹദ് (36) എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ വൈദ്യപരിശോധന ഫലം ഇന്ന് ലഭിക്കും.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട മുപ്പത്തിരണ്ടുകാരിയായ കൊല്ലം സ്വദേശിനിയെ അജ്‌നാസ് പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ലോഡ്ജിലേക്ക് കൊണ്ടുപോയി ആദ്യം അജ്നാസും, മദ്യവും ലഹരിമരുന്നും നൽകി മയക്കിയശേഷം മറ്റു മൂന്ന് പ്രതികളും മാനഭംഗത്തിനിരയാക്കി.

യുവതി അബോധാവസ്ഥയിലായതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷം പ്രതികൾ കടന്നു കളയുകയായിരുന്നു. ബോധം തിരിച്ചുകിട്ടിയ യുവതി ഡോക്‌ടറോട് വിവരങ്ങൾ വെളിപ്പെടുത്തി. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KOZHIKODE RAPE CASE, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY