മഹോബ(യു.പി): പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീഡിയോ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്ത യുവാവ് പിടിയിൽ. ഉത്തർ പ്രദേശിലെ മഹോബയിൽ ഓഗസ്റ്റ് മാസത്തിലാണ് സംഭവം നടന്നത്. അതിക്രമത്തിനിരയായ പതിനഞ്ചുകാരിയായ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ ബലാൽസംഗം ചെയ്യുകയും അത് ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത 18കാരനാണ്പിടിയിലായത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടിയതെന്ന് എ.എസ്.പി രാജേന്ദ്ര കുമാർ ഗൗതം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |