പൂനെ: സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ പീഡിപ്പിച്ചെന്നാരോപിച്ച് 33കാരിയായ ടെക്കി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. തൃഷ്ണ രാഹുൽ സക്‌പാൽ ആണ് മരിച്ചത്. സെപ്തംബർ 29നായിരുന്നു യുവതിയെ മരിച്ച നിലയിൽ സ്വന്തം വീട്ടിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് രാഹുൽ സക്‌പാൽ അടക്കം അഞ്ചുപേർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
2018ലായിരുന്നു തൃഷ്ണയുടെയും രാഹുലിന്റെയും വിവാഹം. വിവാഹശേഷം ശമ്പളം മുഴുവൻ ഭർതൃവീട്ടുകാർക്ക് നൽകണമെന്നും മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റ് ഭർതൃമാതാവിന്റെ പേരിലേക്ക് മാറ്റണമെന്നും ഭർതൃപിതാവിനായി ഒരു കോടി രൂപ വിലയുള്ള ഫ്ളാറ്റ് വാങ്ങിനൽകണമെന്നും ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായി തൃഷ്ണയുടെ പിതാവ് ബാലകൃഷ്ണ നിഗം നൽകിയ പരാതിയിൽ പറയുന്നു.
ശാരീരിക പീഡനം സഹിക്കാനാകാതെ 2021ൽ തൃഷ്ണ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെ, വീണ്ടും വിവാഹം കഴിക്കുന്നതിനായി ഭർത്താവ് വിവാഹമോചന ഹർജി നൽകിയെങ്കിലും കേസ് കോടതിയിൽ തുടരുകയാണ്. പൊലീസ് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ ഭർത്താവ്, ഭർതൃമാതാവ് വൈശാലി, ഭർതൃപിതാവ് സഞ്ജയ്, ഭർതൃസഹോദരി ഷൈലി, ഭർതൃപിതാവിന്റെ മാതാവ് ശകുന്തള സാലുങ്കെ എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് തൃഷ്ണ ആരോപിച്ചു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ചുപേർക്കെതിരെ കേസെടുത്തത്.
പൂനെയിൽ കഴിഞ്ഞ മാസവും സമാനമായ സ്ത്രീധന പീഡന ആരോപണവുമായി ബന്ധപ്പെട്ട് 23കാരിയായ ടെക്കി ആത്മഹത്യ ചെയ്‌തിരുന്നു. വൈഷ്ണവി പ്രവീൺ ജരാണ്ടെയാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് നാലുമാസത്തിനുള്ളിലാണ് സംഭവം. ഭർത്താവ് ഓംകാർ സഞ്ജയ് ഘിസാരെയും കുടുംബാംഗങ്ങളും കാറ് വാങ്ങാനായി അഞ്ചുലക്ഷം രൂപ അധികമായി ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി വൈഷ്ണവിയുടെ കുടുംബം പരാതിപ്പെട്ടു. വിവാഹത്തിനായി ഏകദേശം 45 ലക്ഷം രൂപ ചെലവഴിച്ചെന്നും 10 പവന്റെ സ്വർണം നൽകിയെന്നും കുടുംബം പറയുന്നു.
സെപ്തംബർ 24ന് രാത്രി ഭർതൃവീട്ടിൽ നേരിടുന്ന പീഡനത്തെക്കുറിച്ച് വൈഷ്ണവി അമ്മയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. രാത്രി 11.30ഓടെ ഭർത്താവും വൈഷ്ണവിയുടെ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു. പിന്നീട് വൈഷ്ണവിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ മാതാപിതാക്കൾ പൂനെയിലെത്തി. അപ്പോഴേക്കും വൈഷ്ണവി മരിച്ചതായാണ് വിവരം ലഭിച്ചത്.
A 33-year-old IT engineer, Trishna Rahul Sakpal, allegedly died by suicide at her home in Pune on September 29, following alleged dowry harassment by her in-laws. Police have registered an FIR against her husband, Rahul Sakpal, and four other family members.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |