SignIn
Kerala Kaumudi Online
Sunday, 25 October 2026 11.19 AM IST

വല്ലപ്പുഴയിൽ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് മോഷണം

1
ഹെൽമെറ്റ് ധരിച്ച മോഷ്ടാവിന്റെ ചിത്രം

ചെർപ്പുളശ്ശേരി : വല്ലപ്പുഴ ചുങ്കപ്ലാവിൽ പ്രവാസി സൂപ്പർ മാർക്കറ്റിൽ മോഷണം. അയ്യായിരം രൂപയും സിഗരറ്റ് പാക്കറ്റുകളും നഷ്ടപ്പെട്ടതായി കടയുടമ അഷറഫലി പറഞ്ഞു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.
രാവിലെ ആറോടെ സൂപ്പർ മാർക്കറ്റ് തുറക്കാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അഷ്റഫ് അലി എത്തുമ്പോൾ സ്ഥാപനം കുത്തിത്തുറന്ന നിലയിലായിരുന്നു. തുടർന്ന് ഷൊർണൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
രാത്രി 11: 22 ന് സ്ഥലത്തെത്തിയ മോഷ്ടാവ് കമ്പി കൊണ്ട് കട കുത്തിത്തുറക്കുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയിൽ പതിഞ്ഞിരിക്കുന്നത്. 1.20 ന് ഇയാൾ തിരിച്ചിറങ്ങുന്ന ദൃശ്യങ്ങളുമുണ്ട്. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മോഷ്ടാവിന്റെ മുഖം ദൃശ്യങ്ങളിൽ വ്യക്തമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL