SignIn
Kerala Kaumudi Online
Friday, 25 September 2026 11.13 AM IST

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ

child

കിളിമാനൂർ: മാനസിക വളർച്ചയില്ലാത്ത എട്ടു വയസുകാരിയെ പീഡിപ്പിച്ച പെൺകുട്ടിയുടെ മുത്തച്ഛൻ അറസ്റ്റിൽ. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

കഴിഞ്ഞ ഓണ സമയത്താണ് പെൺകുട്ടിയുടെ പിതാവിന്റെ അച്ഛൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് ബന്ധുക്കൾ പെൺകുട്ടിയുമായി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് കഴിഞ്ഞ ദിവസം കാരേറ്റ് ജംഗ്ഷനിൽ വച്ച് പ്രതിയെ പിടികൂടുകയായിരുന്നു. റൂറൽ എസ്.പി കെ. മധുവിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ്. സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജ്, എസ്.ഐമാരായ വിജിത്ത് കെ.നായർ, സത്യദാസ്, സി.പി.ഒമാരായ ഷംനാദ്, സുഭാഷ്, ഗായത്രി, സജ്‌ന, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് കാരേറ്റ് ജംഗ്ഷനിൽ വച്ച് പ്രതിയെ പിടികൂടിയത്. ഇയാളെ ആറ്റിങ്ങൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY