SignIn
Kerala Kaumudi Online
Wednesday, 09 September 2026 6.34 PM IST

വിദ്യാർത്ഥികളെ ആദരിച്ചു

sndp
എസ്.എൻ.ഡി.പി യോഗം എലപ്പുള്ളി പഞ്ചായത്ത്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുമോദനം യോഗം മലമ്പുഴ എം.എൽ.എ എ.പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: എസ്.എൻ.ഡി.പി യോഗം എലപ്പുള്ളി പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിവിധ ശാഖകളിലെ വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി. അനുമോദന യോഗം എ. പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ കെ. അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു മുഖ്യാതിഥിയായി. യൂണിയൻ സെക്രട്ടറി കെ.ആർ. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ആർ. ഭാസ്കരൻ, വൈസ് പ്രസിഡന്റ് യു. പ്രഭാകരൻ, എസ്.എൻ.പി.എസ് പ്രസിഡന്റ് ബാലൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വി. സുരേഷ്, വി. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL