SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.00 PM IST

ദുബയ് ജൈടെക്സ് മേളയിലേക്ക് കോഴിക്കോട്ടെ 21 ഐ.ടി കമ്പനികൾ

Increase Font Size Decrease Font Size Print Page
cyber-park
കോഴിക്കോട് ഗവ. സൈബർപാക്ക്

കോഴിക്കോട്: അടുത്ത മാസം ദുബയിൽ നടക്കുന്ന ആഗോള ടെക്‌നോളജി എക്സിബിഷനിൽ (ജൈടെക്സ് ) കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന 30 കമ്പനികളിൽ 21എണ്ണവും കോഴിക്കോട്ടുനിന്ന്. സർക്കാർ സൈബർപാർക്ക്, യു.എൽ സൈബർപാർക്ക് എന്നിവിടങ്ങളിലെ കമ്പനികളാണ് ഇവയിലേറെയും.

സ്റ്റാളുകൾ ഉൾപ്പെടെ കേരളത്തിൽ നിന്ന് ജൈടെക്സിൽ പങ്കെടുക്കുന്ന കമ്പനികളുടെ ചെലവുകൾ വഹിക്കുന്നത് കേരള ഐ.ടിയാണ്. കേരള ഐ.ടി പാർക്സ് സി.ഇ.ഒ ജോ എം തോമസും മേളയിൽ പങ്കെടുക്കും. പ്രവാസി വ്യവസായികളെ പങ്കെടുപ്പിച്ച് പ്രത്യേക ബിടുബി മീറ്റും കേരള ഐ.ടി സംഘടിപ്പിക്കും. കൂടുതൽ നിക്ഷേപങ്ങളും വിപണിയും തേടുന്ന കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ഇത് മികച്ച വേദിയാണെന്ന് ജൈടെക്സിൽ പങ്കെടുക്കുന്ന കോഴിക്കോട് ആസ്ഥാനമായ ഐ.ടി കമ്പനിയായ കോഡ്‌ലെറ്റിസ് സഹ സ്ഥാപകൻ വിജിത്ത് ശിവദാസൻ പറഞ്ഞു.

മുൻ വർഷങ്ങളിൽ ജൈടെക്സ് വഴി ബിസിനസ് വളർച്ച കൈവരിച്ച ഒട്ടേറെ കമ്പനികൾ കോഴിക്കോടുണ്ടെന്ന് കാലിക്കറ്റ് ഫോറം ഫോർ ഐ.ടി പ്രസിഡന്റ് അബ്ദുൽ ഗഫൂർ വ്യക്തമാക്കി.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY