ദിലീപ് - റാഫി ടീം വീണ്ടുമൊന്നിക്കുന്ന വോയ്സ് ഒഫ് സത്യനാഥന്റെ ചിത്രീകരണം വിജയദശമി ദിനത്തിൽ എറണാകുളത്ത് തുടങ്ങി.സംവിധായകൻ ഷാഫിയാണ് സ്വിച്ച് ഓൺകർമ്മം നിർവഹിച്ചത്. നിർമ്മാതാക്കളിലൊരാളായ എൻ.എം. ബാദുഷ ആദ്യ ക്ളാപ്പ് നൽകി. നിർമ്മാതാവ് ഷിനോയ് മാത്യുവിന്റെ ഭാര്യ നീതു ഭദ്രദീപം തെളിച്ചു.
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെയും ബാദുഷ സിനിമാസിന്റെയും ബാനറിൽ ദിലീപ്, എൻ.എം. ബാദുഷ, ഷിനോയ് മാത്യു, പ്രജിൻ ജെ.പി. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന വോയ്സ് ഒഫ് സത്യനാഥനിൽ ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മഞ്ജു ബാദുഷയും നീതു ഷിനോയുമാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്.
ഛായാഗ്രഹണം: ജിതിൻ സ്റ്റാനിലസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റർ: ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, കലാസംവിധാനം: എം. ബാവ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സൈലക്സ് എബ്രഹാം, അസോസിയേറ്റ് ഡയറക്ടർ: മുബിൻ എം. റാഫി, സ്റ്റിൽസ്: ഷാലു പേയാട്, പി.ആർ.ഒ: പി. ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |