SignIn
Kerala Kaumudi Online
Thursday, 25 April 2024 5.05 AM IST

ഐ.എഫ്.എഫ്.കെ ഫെബ്രു. 4 മുതൽ, ഡോക്യുമെന്ററി മേള ഡിസംബറിൽ

iffk

തിരുവനന്തപുരം.സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26 -ാമത് രാജ്യാന്തര ചലച്ചിത്രമേളയും (ഐ.എഫ്.എഫ്.കെ ) 13 -ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയും തിരുവനന്തപുരത്ത് നടക്കും.കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ 26 -ാമത് എഡിഷൻ 2022 ഫെബ്രുവരി നാലു മുതൽ 11 വരെ നടക്കും. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നാലിന് വൈകീട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരത്തെ പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഐ.എഫ്.എഫ് .കെയുടെ 26 -ാം പതിപ്പ് രാജ്യാന്തര ചലച്ചിത്രമേളയുടെ എല്ലാ പ്രൗഢിയോടെയും നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ‍ കഴിഞ്ഞ ജൂലൈ മാസം നടത്താൻ‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള 2021 ഡിസംബർ 9 മുതൽ‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ളക്സ് എസ് എൽ‍ തിയേറ്റർ‍ കോംപ്ളക്സിലെ നാല് സ്ക്രീനുകളിൽ നടക്കും. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏരീസ് പ്ളക്സ് എസ്.എൽ‍ തിയേറ്ററിലെ ഓഡി 1ൽ ഡിസംബർ‍ 9 ന് നിർവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: I FFK
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.