SignIn
Kerala Kaumudi Online
Sunday, 04 October 2026 6.03 PM IST

സ്വാമി സച്ചിദാനന്ദയ്ക്ക് പൗര സ്വീകരണം; മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും

1
സ്വാമി സച്ചിദാനന്ദ

ചാലക്കുടി: ശിവഗിരി മഠാധിപതിയായി തിരഞ്ഞെടുക്കപ്പെട്ട സ്വാമി സച്ചിദാനന്ദയ്ക്ക് ഈമാസം 20ന് ചാലക്കുടി പൗരാവലി ഉജ്ജ്വല സ്വീകരണം നൽകുമെന്ന് നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ അറിയിച്ചു. ശനിയാഴ്ച രാവിലെ 11ന് എസ്.എൻ ഹാളിൽ നടക്കുന്ന സ്വീകരണ സമ്മേളനം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹന്നാൻ എം.പി അദ്ധ്യക്ഷനാകും.

കളക്ടർ ഹരിത വി. കുമാർ, ഫൊറോന വികാരി ഫാ. ജോസ് പാലാട്ടി, ശ്രീഹരി മൂർക്കന്നൂർ, ഹാജി ഹുസൈൻ ബാഖവി തുടങ്ങിയവർ പ്രസംഗിക്കും. ചെയർമാൻ വി.ഒ. പൈലപ്പൻ സ്വാഗതവും ജനറൽ കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ ആമുഖ പ്രഭാഷണവും നടത്തും. ദേശീയ പാത കവാടത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വാമികളെ ആനയിക്കും. സമ്മേളന നഗറിൽ പൂർണ്ണകുംഭം നൽകി സ്വീകരിക്കും.

ചടങ്ങിൽ സ്വാമിയെ പൊന്നാട അണിയിക്കാനുള്ളവർ മുൻകൂട്ടി സംഘാടക സമിതിക്ക് പേര് നൽകണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക. വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ജനറൽ കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ, ഷിബു വാലപ്പൻ, യു.എസ്. അജയകുമാർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL