SignIn
Kerala Kaumudi Online
Sunday, 04 October 2026 5.32 PM IST

നിയന്ത്രണംവിട്ട കാർ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി

accident-kanjar
അപകടത്തിൽ തകർന്ന ഇരുചക്രവാഹനങ്ങൾ

 രണ്ട് സ്‌കൂട്ടറുകൾ തകർന്നു

കാഞ്ഞാർ: നിയന്ത്രണം വിട്ട കാർ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി അപകടം. കൂരവളവിന് സമീപം പ്രവർത്തിക്കുന്ന കാവേരി ബേക്കറിയിലേക്കാണ് കാർ ഇടിച്ചുകയറിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് നടന്ന അപകടത്തിൽ ബേക്കറിയുടെ മുൻഭാഗത്തെ ചില്ലും തകർന്നു. അപകടത്തിൽ ബേക്കറിയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ രണ്ട് സ്‌കൂട്ടറുകൾ തകർന്നു. കാഞ്ഞാർ വഞ്ചിയ്ക്കച്ചാലിൽ സേനൻ ഓടിച്ചിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത്. ഇയാൾക്ക് കാര്യമായ പരുക്കില്ല. കാഞ്ഞാർ പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL