SignIn
Kerala Kaumudi Online
Friday, 11 September 2026 9.39 PM IST

പൊലീസ് സംയമനം പാലിക്കണം

s

ആലപ്പുഴ: സമരക്കാരെ നേരിടുമ്പോൾ മതിയായ സംയമനം പാലിക്കണമെന്ന് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ജില്ലാ പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ഉദ്യോഗസ്ഥർ നിഷ്ഠൂരമായി പെരുമാറിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് ജോൺസൻ എബ്രഹാം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മിഷൻ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. 2020 സെപ്തംബർ 18നാണ് സംഭവം നടന്നത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള സമരക്കാരെ പൊലീസ് നിഷ്ഠൂരമായി നേരിട്ടതായി പരാതിക്കാരന്റെ ആക്ഷേപം. ഇത്തരം സന്ദർഭങ്ങളിൽ പൊലീസ് സംയമനം പാലിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL