SignIn
Kerala Kaumudi Online
Monday, 07 September 2026 1.45 AM IST

ബാങ്കിന്റെ വ്യാജരേഖയുണ്ടാക്കി തട്ടിപ്പ്: മുൻ കരാർ ജീവനക്കാരി അറസ്റ്റിൽ

obit
ശ്രീജ

ആലപ്പുഴ: എസ്.ബി.ഐയുടെ രേഖകൾ വ്യാജമായി ഉണ്ടാക്കി തട്ടിപ്പു നടത്തിയ കേസിൽ ബാങ്കിലെ മുൻ കരാർ ക്ലീനിംഗ് ജീവനക്കാരി വാരനാട് സ്വദേശിനി ശ്രീജ (38) അറസ്റ്റിലായി. ആത്മഹത്യാശ്രമത്തെ തുടർന്ന്‌ കോട്ടയം മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന ഇവരെ ഡിസ്ചാർജ് ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. വൈദ്യപരിശോധനകൾക്കുശേഷം പ്രാഥമികചോദ്യം ചെയ്യൽ തുടങ്ങി. ഇവർക്കു പിന്നിൽ ആരെങ്കിലുമുണ്ടോയെന്ന് കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. രേഖകൾ വ്യാജമായി ഒരുക്കാൻ ഇവർക്ക് സഹായം ചെയ്തവരെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.


വാരനാട്ടുളള ഇവരുടെ വീട്ടിൽ ശനിയാഴ്ച പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിൽ നിർണായക തെളിവുകൾ ലഭിച്ചിരുന്നു. ചേർത്തല സബ്ബ് ഇൻസ്പകർ ബി. ബജിത്ത് ലാലിന്റെയും കെ. മധുസൂദനന്റെയും നേതൃത്വത്തിലാണ് അന്വേഷണം. ചേർത്തല നഗരത്തിൽ കോടതികവലക്കു സമീപമുളള എസ്.ബി.ഐ എസ്.എം.ഇ ശാഖയിൽ കരാർ ഏജൻസി നിയോഗിച്ചിരുന്ന ശുചീകരണ തൊഴിലാളിയായിരുന്നു അറസ്റ്റിലായ ശ്രീജ. തട്ടിപ്പിൽ 70 ഓളംപേർക്കായി രണ്ടുകോടിയിലധികം നഷ്ടപെട്ടതായാണ് പ്രാഥമിക വിവരം.

ശാഖാമാനേജർ നൽകിയ പരാതിയിലാണ്‌ പൊലീസ് ആദ്യംകേസെടുത്തത്. തുടർന്ന് പണം തട്ടിച്ചെന്ന പരാതിയിലും ശ്രീജയെ പ്രതിയാക്കി രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. രണ്ടു ലക്ഷം മുതൽ 15 ലക്ഷം വരെയാണ് പലർക്കും നഷ്ടമായിരിക്കുന്നത്. ബാങ്കിന്റെ ജീവനക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, LATESTNEWS, FRAUD, FAKE DOCUMENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY