മിൻസ്ക്: അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരിൽ 2000 പേരെ യൂറോപ്യൻ യൂണിയൻ ഏറ്റെടുക്കാൻ തയ്യാറായാൽ 5000 പേരെ തിരികെ സ്വീകരിക്കുമെന്ന വാഗ്ദാനവുമായി ബെലാറസ്. കുടിയേറ്റ പ്രശ്നനത്തിൽ ജർമ്മൻ ചാൻസലർ ആഞ്ജല മെർക്കലുമായി ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ ചർച്ച നടത്തിയിരുന്നു.ഇവരെ സ്വന്തം നാടുകളിലേക്ക് മടക്കി അയക്കാനാണ് പദ്ധതി. ഇതെക്കുറിച്ച് ഇ.യു പ്രതികരിച്ചിട്ടില്ല. ബെലാറസിലെത്തിയ കുടിയേറ്റക്കാർ പോളിഷ് അതിർത്തി വഴി യൂറോപ്പിലേക്ക് കടക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ, പോളണ്ട് ഇവരെ അതിർത്തിയിൽ തടഞ്ഞിരിക്കുകയാണ്.കുടിയേറ്റപ്രശ്നം ബെലാറസ് മനഃപ്പൂർവം സൃഷ്ടിച്ചതെന്നാണ് ഇ.യു ആരോപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |