SignIn
Kerala Kaumudi Online
Sunday, 06 July 2025 10.29 AM IST

ശബരിമലയിൽ ചുമട്ടുതൊഴിലാളികൾ വേണ്ട; സന്നിധാനത്ത് യൂണിയനുകളെ വിലക്കി ഹൈക്കോടതി

Increase Font Size Decrease Font Size Print Page
sannidhanam

കൊച്ചി: ശബരിമല തീർത്ഥാടന സ്ഥലങ്ങളായ ശബരിമല, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ ചുമട്ടുതൊഴിലാളി യൂണിയനുകൾക്ക് പ്രവർത്തന വിലക്കുമായി ഹൈക്കോടതി. തൊഴിലാളി യൂണിയനുകൾക്ക് ഇവിടെ കയറ്റിറക്ക് പ്രവർത്തികളിൽ അവകാശമില്ല. സാധനങ്ങൾ ദേവസ്വംബോർ‌ഡിനോ കരാറുകാർക്കോ ഇവിടങ്ങളിൽ ഇറക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സാധനങ്ങൾ കയ‌റ്റുന്നതും ഇറക്കുന്നതും തടയാൻ യൂണിയനുകൾക്ക് അവകാശമില്ലെന്നും ഇക്കാര്യങ്ങൾ പൊലീസ് മേധാവി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിലാണ് ഹൈക്കോടതി ഇങ്ങനെ ഉത്തരവിട്ടത്. മുൻപ് ശബരിമലയിൽ ഹലാൽ സർട്ടിഫിക്ക‌റ്റുള‌ള ശർക്കര അപ്പം,​ അരവണ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.കെ കുമാർ സമർപ്പിച്ച ഹർജിയിൽ എന്താണ് ഹലാൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് കോടതി ചോദിച്ചു. കേസ് വ്യാഴാഴ്‌ച കോടതി പരിഗണിക്കും.

സന്നിധാനത്തിന് വെർച്വൽ ക്യൂ വഴി പ്രതിദിനം ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം 40,​000 ആയി ഉയർത്തി. സ്‌പോട്ട് ബുക്കിംഗ് വഴി 5000 പേർ‌ക്കും അനുമതിയുണ്ട്. 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ‌ ഫലവും ആധാർ കാർഡുമായാണ് ദർശനത്തിന് എത്തേണ്ടത്. അഞ്ച് വയസിൽ താഴെയുള‌ള കുട്ടികൾക്ക് പരിശോധന വേണ്ട.

TAGS: SABARIMALA, SANNIDHANAM, HEADLOAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.