SignIn
Kerala Kaumudi Online
Friday, 18 September 2026 8.36 AM IST

കെ.പി.സി.സി: ടി.യു. രാധാകൃഷ്ണൻ സംഘടനാ ജനറൽസെക്രട്ടറി

congress-office-kerala

തിരുവനന്തപുരം: സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറിയായി മുൻ എം.എൽ.എ ടി.യു. രാധാകൃഷ്ണനെയും ഓഫീസ് ഭരണച്ചുമതലയുള്ള ജനറൽസെക്രട്ടറിയായി ജി.എസ്. ബാബുവിനെയും നിയമിച്ചുകൊണ്ട് പുതിയ കെ.പി.സി.സി ജനറൽസെക്രട്ടറിമാരുടെ ചുമതലാവിഭജനം നേതൃത്വം പൂർത്തിയാക്കി.

രമേശ് ചെന്നിത്തലയുടെയും വി.എം. സുധീരന്റെയും കാലത്ത് തമ്പാനൂർ രവിയും മുല്ലപ്പള്ളി രാമചന്ദ്രന്റെ കാലത്ത് ഇപ്പോൾ സി.പി.എമ്മിലേക്ക് പോയ കെ.പി. അനിൽകുമാറുമായിരുന്നു സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറിമാർ.

മറ്റ് ജനറൽസെക്രട്ടറിമാർക്ക് ജില്ലകളുടെ ചുമതലകളാണ്. കെ.പി. ശ്രീകുമാർ- തിരുവനന്തപുരം, പഴകുളം മധു- കൊല്ലം, എം.എം. നസീർ- പത്തനംതിട്ട, ഡോ.ജി. പ്രതാപവർമ്മ തമ്പാൻ- ആലപ്പുഴ, എം.ജെ. ജോബ്- കോട്ടയം, ജോസി സെബാസ്റ്റ്യൻ- ഇടുക്കി, എസ്. അശോകൻ- എറണാകുളം, കെ. ജയന്ത്- തൃശൂർ, ബി.എ. അബ്ദുൾ മുത്തലിബ്- പാലക്കാട്, പി.എ. സലിം- മലപ്പുറം, കെ.കെ. എബ്രഹാം- കോഴിക്കോട്, പി.എം. നിയാസ്- വയനാട്, സി. ചന്ദ്രൻ- കണ്ണൂർ, സോണി സെബാസ്റ്റ്യൻ- കാസർകോട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA