SignIn
Kerala Kaumudi Online
Thursday, 17 September 2026 2.19 AM IST

വിട്ടുപോയവരെ തിരിച്ചെത്തിക്കും: എം.എ.ബേബി

1

തൃശൂർ: പാർട്ടി വിട്ടുപോയവരെ മടക്കിക്കൊണ്ടുവരുമെന്ന് സി.പി.എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ.ബേബി. സി.പി.എം പാവങ്ങളുടെ അഭയസ്ഥാനമാണെന്നും തൃശൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊളിറ്റ് ബ്യൂറോയ്ക്ക് വീഴ്ചയുണ്ടായോ എന്ന ചോദ്യത്തിന്, പോരായ്മകൾ ബാധിക്കാത്ത ഒരു ഘടകമോ സഖാക്കളോ സി.പി.എമ്മിലില്ലെന്നായിരുന്നു മറുപടി. വ്യക്തിപരമായി ചെയ്യേണ്ട കാര്യങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് സ്വയം വിമർശനപരമായി പറയും. വിശാല സംസ്ഥാനസമിതി മാതൃകയിൽ, വിപുലീകൃത ജില്ലാ കമ്മിറ്റികൾ ചേരും. മാദ്ധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്. റിപ്പോർട്ടർ ചാനലിലെ പൊലീസ് റെയ്ഡ് മാദ്ധ്യമമേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA