SignIn
Kerala Kaumudi Online
Thursday, 17 September 2026 2.20 AM IST

എൽ.ഡി.എഫ് കൺവീനർ ഞാൻ തന്നെ: ടി.പി രാമകൃഷ്ണൻ

1

കോഴിക്കോട്: എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്ന് തന്നെ മാറ്റുന്നത് സംബന്ധിച്ച് സി.പി.എമ്മിലും മുന്നണിയിലും ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ടി.പി .രാമകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തെറ്റു തിരുത്തലിന്റെ ഭാഗമായല്ല തന്നെയും തോമസ് ഐസക്കിനെയും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് മാറ്റിയത്. തങ്ങളുടെ അനുമതിയോടെ സ്വയം പിൻവാങ്ങിയതാണ്. ഭാവി കടമകൾ കൂടി നിറവേറ്റി മുന്നോട്ടു പോകണമെങ്കിൽ പുതുതായി മൂന്ന് കേഡർമാർ കൂടി വേണമെന്ന് പാർട്ടിയിൽ ആലോചന നടന്നു. ഇതിന്റെ ഭാഗമായാണ് കേന്ദ്രകമ്മിറ്റി അംഗങ്ങളായ താനും തോമസ് ഐസക്കും സെക്രട്ടേറിയറ്റിൽ നിന്ന് മാറാമെന്ന് തീരുമാനിച്ചത്. കൺവീനർ സ്ഥാനത്തു നിന്ന് തന്നെ മാറ്റുന്നുവെന്ന പ്രചാരണം നേരത്തേയും ഉണ്ടായിട്ടുണ്ട്. പാർട്ടി തീരുമാനിച്ചിട്ടാണ് കൺവീനറായത്. മറിച്ചൊരു തീരുമാനം പാർട്ടി എടുത്തിട്ടില്ല. പ്രതിപക്ഷ ഉപ നേതാവ് പദവി സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TPR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA