SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.01 PM IST

ബെഫി ഏരിയാ സമ്മേളനങ്ങൾ തുടങ്ങി

Increase Font Size Decrease Font Size Print Page
befi

പത്തനംതിട്ട: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഏരിയാ സമ്മേളനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.തിരുവല്ല ഏരിയാ സമ്മേളനം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ഫ്രാൻസിസ് വി.ആന്റണി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വിനോദ് കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.വി.മഹേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.ബി.ഇ.എഫ് വർക്കിംഗ് പ്രസിഡന്റ് സജികുമാർ, മുൻ ജില്ലാ സെക്രട്ടറി എം.പരമേശ്വരൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.രഞ്ജു, ഗോപി.പി, പി.ടി.രാജൻ എന്നിവർ സംസാരിച്ചു. വിനോദ് കുര്യാക്കോസിനെ (യൂണിയൻ ബാങ്ക്) സെക്രട്ടറിയായും മധുകുമാറിനെ (കേരള ബാങ്ക്) പ്രസിഡന്റായും തിരഞ്ഞെടുത്തു.
മല്ലപ്പള്ളി ഏരിയാ സമ്മേളനം ബെഫി ജില്ലാ സെക്രട്ടറി കെ.ബി. ശിവാനന്ദൻ ഉദ്ഘാടനം ചെയതു. ഏരിയാ പ്രസിഡന്റ് സുഭാഷ് .ടി.കെ അദ്ധ്യക്ഷനായിരുന്നു. ആർ. അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാജി.എൻ.പി, ജേക്കബ് മാത്യു, സിജോ, സണ്ണി വർഗീസ്, ശാലിനി.എം എന്നിവർ സംസാരിച്ചു.
ടി.കെ.സുഭാഷിനെ പ്രസിഡന്റായും ആർ. അരുണിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY