SignIn
Kerala Kaumudi Online
Thursday, 11 June 2026 2.29 PM IST

ചിലർ സിനിമയിലെത്തുന്നത് ഓരോന്ന് ലക്ഷ്യം വച്ചാണ്, എനിക്കും അത്തരമൊരു ലക്ഷ്യമുണ്ട് : നമിതാപ്രമോദ്

namita

നടി നമിത പ്രമോദിന്റെ സിനിമ ജീവിതം 11 വർഷങ്ങൾ പിന്നിടുകയാണ്. രാജേഷ് പിള്ളയുടെ ട്രാഫിക്കിലൂടെയാണ് നമിത സിനിമയിലേക്ക് എത്തിപ്പെട്ടത്. മലയാള സിനിമയിൽ ഒരു ട്രെൻഡായി മാറിയ ട്രാഫിക്ക് 2011 ജനുവരി 7നാണ് തിയേറ്ററുകളിൽ എത്തിയത്. സിനിമയിലെ 11 വർഷങ്ങളുടെ ഓർമ്മകൾ നമിത പ്രമോദ് "കേരള കൗമുദി" യോട് പറയുന്നു.

 എല്ലാം നല്ല ഓർമ്മകൾ മാത്രം

ട്രാഫിക്കിൽ അഭിനയിക്കുന്ന സമയത്തും, ആ സിനിമ റീലീസ് ആകുമ്പോഴും ജനങ്ങൾ ഏറ്റെടുത്ത് അത് വൻ വിജയം ആകുമ്പോഴും എനിക്ക് അതിന്റെ ഒരു ഫീലിംഗ്സും ഇല്ലായിരുന്നു. കാരണം, അതൊക്കെ സംഭവിക്കുമ്പോൾ ഞാൻ ഒരു ടീനേജ് പ്രായക്കാരിയായിരുന്നു.

ഷൂട്ടിങ്ങ്, സിനിമ അതൊക്കെ എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ട്രാഫിക്കിന് ശേഷം 11 വർഷങ്ങൾ കഴിയുമ്പോൾ ഓർമ്മയിലുള്ളത് എല്ലാം നല്ല കാര്യങ്ങൾ മാത്രം. ഞാൻ ബോൺ ആക്ടറല്ല. ഓരോ സിനിമ ചെയ്യുമ്പോഴും അഭിനയം പടി പടിയായി പഠിച്ച് വരുന്ന ആളാണ് ഞാൻ.

namita

പുതിയ സിനിമകൾ ചെയ്യുമ്പോഴും അതിൽ നിന്ന് ഇപ്പോഴും ഞാൻ ഓരോ കാര്യങ്ങൾ പഠിക്കുകയും തെറ്റുകളും കുറവുകളും പരമാവധി ഇല്ലാതാക്കാനും ശ്രമിക്കുന്നുമുണ്ട്. ഇത് വരെയുള്ള എന്റെ സിനിമകളിൽ ഹിറ്റുകളും അല്ലാത്ത സിനിമകളും സംഭവിച്ചിട്ടുണ്ട്. എന്റെ എല്ലാ സിനിമകളിലും എന്റെ ജോലി ഏറ്റവും ഇഷ്ടത്തോടെയാണ് ഞാൻ ചെയ്യുന്നത്. കൂടെ അഭിനയിക്കുന്നവർ, മറ്റ് സിനിമകളിലെ ആർട്ടിസ്റ്റുകൾ ഇവരുടെയൊക്കെ അഭിനയ രീതി എല്ലാം ശ്രദ്ധിക്കാറുണ്ട്. അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ സ്വയം മനസിലാക്കാൻ കഴിയുന്നുണ്ട്.

 നല്ല സിനികളുടെ ഭാഗമാകണം

ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകണം; എന്നതാണ് എന്റെ ആഗ്രഹം. അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക ആർട്ടിസ്റ്റിന്റെ കൂടെ അഭിനയിക്കണം എന്ന ആഗ്രഹം ഒന്നും ഇല്ല. സിനിമ നിർമ്മാണം, സ്ക്രിപ്റ്റ്, ഡയറക്ഷൻ മേഖലകളിലൊന്നും താല്പര്യം ഇല്ല. അത്തരം കാര്യങ്ങളിലൊന്നും എനിക്ക് ഒരു കഴിവും ഇല്ല എന്നതാണ് സത്യം. ചിലർ സിനിമയിൽ അഭിനയിക്കുന്നത് ഡയറക്ഷന് വേണ്ടിയാകും.

namita

മറ്റ് ചിലർ ഡയറക്ഷൻ ചെയ്യുന്നത് അഭിനയിക്കാൻ വേണ്ടിയാകും. അങ്ങിനെ ഓരോ ആഗ്രഹങ്ങളുമായി സിനിമയിലേക്ക് വരുന്ന ഒരുപാട് ആളുകളുണ്ട്. ഡയറക്ഷൻ എന്നത് നിസാര കാര്യം അല്ല. നല്ല കഷ്ടപ്പാടുണ്ട്. ഒരു ഷൂട്ടിങ്ങ് സെറ്റിനെ കൺട്രോൾ ചെയ്യാനുള്ള കഴിവൊന്നും എനിക്ക് ഇല്ല. എനിക്ക് അഭിനയം മാത്രമാണ് ലക്ഷ്യം. മറ്റ് ചിന്തകൾ ഒന്നും മനസിലേക്ക് വന്നട്ടില്ല.

 11 വർഷങ്ങൾക്ക് ശേഷം റഹ് മാനൊപ്പം.

നമിത പ്രമോദ് ട്രാഫിക്കിൽ റഹ്മാന്റെ മോളായിയിരുന്നു.11 വർഷങ്ങൾക്ക് ശേഷം എതിരെ എന്ന സിനിമയിലൂടെ വീണ്ടും റഹ്മാനോടൊപ്പം ഒരു വേഷം ചെയ്യുകയാണ് നമിത പ്രമോദ്. അമൽ കെ ജോബി സംവിധാനം ചെയ്യുന്ന എതിരെയുടെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. റഹ്മാൻ ഏറെ ബഹുമാന്യനായ ആളാണെന്ന് നമിത പ്രമോദ് പറയുന്നു. എതിരെയിൽ ഇത് വരെ അദ്ദേഹം ജോയിന്റ് ചെയ്തട്ടില്ല.

അടുത്ത ദിവസം അദ്ദേഹം ജോയിന്റ് ചെയ്യും. ട്രാഫിക്കിന്റെ ഷൂട്ടിങ്ങ് സമയത്ത് എന്റെ വീട്ടുകാർ ലൊക്കേഷനിൽ വന്നിരുന്നു. അവരോടൊക്കെ വളരെ സ്നേഹത്തോടെ അദ്ദേഹം കൊറേ സംസാരിച്ചിരുന്നു. നല്ല ഒരു വ്യക്തിത്വമുള്ള ആളാണ് റഹ്മാൻ ഇക്ക - എന്നും നമിത പ്രമോദ് പറഞ്ഞു. ഈ വർഷം തുടക്കത്തിൽ തന്നേ മറ്റ് 4 സിനിമകൾ കൂടി നമിത കരാർ ചെയ്തിട്ടുണ്ട്. അതിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. 'എതിരെ"യുടെ ഷൂട്ട് നടക്കുന്നതേയുള്ളു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FILM, INTERVIEW, NAMITHA, BOLD, BEAUTYFUL, BEAUTIFUL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY