SignIn
Kerala Kaumudi Online
Thursday, 19 February 2026 8.39 AM IST

227 പേർക്ക് കൂടി കൊവിഡ് ടി.പി.ആർ 20.28

Increase Font Size Decrease Font Size Print Page

കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 227 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 66 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.28 ആണ്. പത്ത് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 210 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 15 പേർക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 138055 ആയി. 135249 പേർ രോഗമുക്തരായി. നിലവിൽ 1821 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1726 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

758 കൊവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1762 പേർ ഉൾപ്പെടെ ആകെ 13072 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 316 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.

TAGS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY