SignIn
Kerala Kaumudi Online
Thursday, 17 September 2026 11.51 AM IST

എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വെടിയുണ്ട ട്രെയിനിൽ കവർന്നു

bullet

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വെടിയുണ്ട അടങ്ങിയ ബാഗ് കവർന്നു. തിരുവനന്തപുരം ആക്കുളം എയർഫോഴ്സ് ഓഫീസിലെ ഉദ്യോഗസ്ഥനായ കണ്ണൂർ സ്വദേശി സുകേഷിന്റെ പക്കലുണ്ടായിരുന്ന 20 വെടിയുണ്ടകളാണ് ബാഗ് സഹിതം കവർന്നത്. ചെന്നൈയിൽ നിന്ന് ഡ്യൂട്ടികഴിഞ്ഞ് ചെന്നൈ എക്‌സ്‌പ്രസിൽ ഇന്നലെ തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു കവർച്ച. കോയമ്പത്തൂർ കഴിഞ്ഞപ്പോഴാണ് ബാഗ് മോഷണം പോയവിവരം അറിഞ്ഞത്. തുടർന്ന് എയർഫോഴ്സ് ഓഫീസിൽ വിവരം അറിയിച്ചശേഷം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തി പരാതി നൽകി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത റെയിൽവേ പൊലീസ് കേസ് കോയമ്പത്തൂരിലേക്ക് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BULLET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA