SignIn
Kerala Kaumudi Online
Thursday, 18 June 2026 1.42 PM IST

കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു; നാൽപതോളം പേർക്ക് പരിക്ക്

accident

കോഴിക്കോട്: ചേവരമ്പലത്ത് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരിക്ക്. സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് പോയവരുടെ ബസ് തിരുനെല്ലിയിലേക്ക് പോകുകയായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു. പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.

ഇടിയുടെ ആഘാതത്തിൽ തിരുനെല്ലിക്ക് പോകുകയായിരുന്ന ബസ് മറിഞ്ഞു. ഈ ബസിൽ നാൽപതോളം പേരും രണ്ടാമത്തെ ബസിൽ ഇരുപതിലധികം യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ നാൽപതോളം പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അമിത വേഗതയാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA