SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.38 PM IST

സ്ത്രീകളെ വിളിച്ച്  കേട്ടാലറയ്ക്കുന്ന അശ്ലീലം പറയുന്നു! അന്വേഷിക്കാൻ നവാസിനെ വിളിച്ച വനിതാ പൊലീസിന് പരാതി ശരിയാണെന്ന് ബോദ്ധ്യമായി, പിന്നെ സംഭവിച്ചത്

call

സുൽത്താൻ ബത്തേരി: മോഷ്ടിച്ചെടുക്കുന്ന മൊബൈൽഫോണിലൂടെ സ്ത്രീകളെ വിളിച്ച് അശ്ലീലങ്ങൾ പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പാതിരപൂരം മുളക്കൽ വീട്ടിൽ നവാസ് (33) ആണ് പൊലീസിന്റെ പിടിയിലായത്.

ഫോൺ മോഷ്ടിക്കുകയും അതുപയോഗിച്ച് സ്ത്രീകളെ വിളിച്ച് അശ്ലീലം പറയുകയുമാണ് ഇയാളുടെ പതിവ്. പൊലീസാണെന്ന് പറഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്യും. സുൽത്താൻ ബത്തേരിയിൽ മുഹമ്മദ് അസ്ലം എന്നയാളെ പൊലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇദ്ദേഹം ബത്തേരി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് സ്റ്റേഷനിൽ നിന്ന് വനിത പൊലീസ് നവാസിനെ ഫോണിൽ ബന്ധപ്പെട്ടപ്പോഴും സ്ത്രീയാണെന്ന് അറിഞ്ഞ് അസഭ്യം പറയുകയായിരുന്നു.

നിരവധി മോഷണകേസിലും സ്ത്രീകളെ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കുറ്റത്തിനും നവാസിന്റെ പേരിൽ കേസുണ്ട്. ബത്തേരിക്ക് പുറമെ, വിയ്യൂർ, ചിങ്ങവനം,കോട്ടയം ,പാല സ്റ്റേഷനുകളിൽ നവാസിന്റെ പേരിൽ കേസുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, POLICE, WOMAN POLICE, NAVAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY