തിരുവനന്തപുരം: രണ്ടാം സെമസ്റ്റർ ബി.എ. ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2010,2011&2012 അഡ്മിഷൻ), ജനുവരി 2022 മേഴ്സിചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓൺലൈനായി 17 വരെ അപേക്ഷിക്കാം.
2020 ജൂലായിൽ വിജ്ഞാപനം ചെയ്ത എട്ട്, ഒൻപത് സെമസ്റ്റർ ബി.ആർക്ക്. (2008 സ്കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ. ഹിസ്റ്ററി (എസ്.ഡി.ഇ. - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018 അഡ്മിഷൻ) വിദൂരവിദ്യാഭ്യാസ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി, ഒക്ടോബർ 2021 (2013 സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. (മെക്കാനിക്കൽ സ്ട്രീം - പ്രൊഡക്ഷൻ, കെമിക്കൽ എൻജിനിയറിംഗ് ഒഴികെയുളളവ) പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.എഡ്. വിദ്യാർത്ഥികൾക്ക് 2021 - 22 അദ്ധ്യയന വർഷത്തിൽ രണ്ടാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാർത്ഥികൾ ഒന്നാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളേജുകൾ തമ്മിലും, സ്വാശ്രയ കോളേജുകൾ തമ്മിലും, കേരളസർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ തമ്മിലും അനുവദിക്കും. അപേക്ഷ ബിരുദ/ബിരുദാനന്തര പരീക്ഷകളുടെ മാർക്ക്ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലേയും ചേരാൻ ഉദ്ദേശിക്കുന്ന കോളേജിലേയും പ്രിൻസിപ്പാൾമാരുടെ ശുപാർശയോടെ 1050 രൂപ ഫീസ് അടച്ച് സർവകലാശാലയിൽ 17 ന് മുമ്പായി സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575 രൂപ കൂടി അടയ്ക്കണം. വിവരങ്ങൾ www.keralauniversity.ac.in വെബ്സൈറ്റിൽ.
കേരള മീഡിയ അക്കാഡമിയുടെ
ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ
തിരുവനന്തപുരം: കേരള മീഡിയ അക്കാഡമിയുടെ ആറ് മാസത്തെ ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ (ഈവനിംഗ് ബാച്ച് ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകിട്ട് 6 മുതൽ 8 വരെയാണ് ക്ളാസുകൾ. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധി ഇല്ല. മോജോ, വെബ് ജേർണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്നിക്സ്, ഫോട്ടോ ജേർണലിസം,വീഡിയോ പ്രാക്ടീസ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. അപേക്ഷ ഫോറം keralamediaacademy.org എന്ന സൈറ്രിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പിനൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാഡമി, കാക്കനാട് കൊച്ചി - 30 എന്ന വിലാസത്തിലോ kmanewmedia@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം. അവസാന തീയതി 20. ഫോൺ: 0484 2422275, 2422068, 0471 2726275
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |