SignIn
Kerala Kaumudi Online
Thursday, 10 September 2026 8.30 AM IST

പി.എസ്.സി അഭിമുഖം

p

തിരുവനന്തപുരം; കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (സ്റ്റാറ്റിസ്റ്റിക്സ്), എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, വിശ്വകർമ്മ (കാറ്റഗറി നമ്പർ 278/2019, 340/2019, 341/2019, 429/2019) തസ്തികകളിലേക്ക് 22, 23, 24 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

തിരുവനന്തപുരം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദം) (കാറ്റഗറി നമ്പർ 537/2019) തസ്തികയിലേക്ക് 22, 24 തീയതികളിൽ പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

തദ്ദേശസ്വയംഭരണ വകുപ്പിൽ ഓവർസിയർ ഗ്രേഡ് 1/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1 (കാറ്റഗറി നമ്പർ 127/2020) തസ്തികയിലേക്ക് 22, 23 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. തസ്തികയ്ക്ക് ആവശ്യമായ മുഴുവൻ സർട്ടഫിക്കറ്റുകളും വെരിഫൈ ചെയ്തിട്ടുള്ളവർക്ക് പ്രമാണപരിശോധന സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടില്ല.

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ജ്യോഗ്രഫി) (കാറ്റഗറി നമ്പർ 294/2019) തസ്തികയിലേക്ക് 25, 27 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി - ഹിന്ദി (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 665/2021) തസ്തികയിലേക്ക് 15 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.

എഴുത്തുപരീക്ഷ

വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ഹൈസ്‌കൂൾ ടീച്ചർ - മലയാളം (കാറ്റഗറി നമ്പർ 186/2020), ഹൈസ്‌കൂൾ ടീച്ചർ- മലയാളം (കാറ്റഗറി നമ്പർ 255/2021) തസ്തികകളിലേക്ക് 21 ന് രാവിലെ 7.15 മുതൽ 9.15 വരെ എഴുത്തുപരീക്ഷ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA