SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.35 AM IST

ഐ.എ.എസ് പരിശീലനം: പുതിയ ബാച്ച് ജൂൺ 20ന്

തിരുവനന്തപുരം: ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസിൽ 2023ൽ സിവിൽ സർവീസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന ഡിഗ്രി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഒരുവർഷം നീണ്ടുനിൽക്കുന്ന എം.സി.പി എന്ന ഫുൾ ടൈം പ്രോഗ്രാം സംഘടിപ്പിക്കുന്നു. 20ന് രാവിലെ 7.30ന് ആരംഭിക്കുന്ന പ്രോഗ്രാമിൽ പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നീ മൂന്ന് തലങ്ങളും സമഗ്രമായി പഠിപ്പിക്കും. ക്ളാസ് കൈകാര്യം ചെയ്യുന്ന എല്ലാ അദ്ധ്യാപകരും ഡൽഹിയിൽ നിന്നുള്ളവരാണ്. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സിലബസ് പൂർണമായി കവർ ചെയ്യുന്ന രീതിയിൽ 26 പുസ്തകങ്ങളും ലഭിക്കും.

ആഴ്ചയിൽ ആറുദിവസം ക്ളാസുണ്ടായിരിക്കും. എല്ലാ ശനിയാഴ്ചയും കറന്റ് അഫയേഴ്സ് ക്ളാസാണ് നടത്തുന്നത്. ഒാപ്ഷണൽ വിഷയങ്ങൾക്ക് പ്രത്യേകം ക്ളാസുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇൗ മാസം 30 വരെ എല്ലാദിവസവും ' ഐ.എ.എസ് പരീക്ഷ എങ്ങനെ പാസാകാം ' എന്ന വിഷയത്തെ അധികരിച്ച് വിദഗ്ദ്ധർ നയിക്കുന്ന സൗജന്യ സെമിനാർ ഉണ്ടായിരിക്കും. സെമിനാറിൽ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാം.

സെമിനാറിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ സ്റ്റഡി കിറ്റ് ലഭിക്കും. ഇപ്പോൾ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് രണ്ടുവർഷം നീണ്ടുനിൽക്കുന്ന ഐ.ഐ.എസ് ഫൗണ്ടേഷൻ ക്ളാസുകളും ലഭ്യമാണ്. ഇൗ ക്ളാസുകൾ ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്ന് മുതൽ അഞ്ചുവരെയാണ്. ഒാറിയന്റേഷന് പേര് രജിസ്റ്റർ ചെയ്യുന്നതിനും വിശദവിവരങ്ങൾക്കുമായി കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ളക്‌സിന്റെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സ്ഥാപനത്തിലെത്തുക. ഫോൺ: 9895074949.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL